KeralaLatest NewsGulfOman

ഒമാനിൽ വൻ തീപിടിത്തം

മസ്‌ക്കറ്റ് : ഒമാനിൽ വൻ തീപിടിത്തം. സലാലയിൽ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഔകത്ത്’ വ്യവസായ മേഖലയിലെ ഒരു മരപ്പണിശാലയുടെ അവശിഷ്ടങ്ങളിലാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കിയതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു.

Also read : കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ വ​ൻ അഗ്നിബാധ

കഴിഞ്ഞ ദിവസം യുഎഇയിലെ റാസല്‍ഖൈമയില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിത്തമുണ്ടായി. ഇന്നലെ രാത്രി അല്‍ മാറിദിലെ പോര്‍ട്ടിനും ഫെഡറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോരിറ്റി ബില്‍ഡിങിനും സമീപത്തായിരുന്നു തീപിടിത്തം. 44 തൊഴിലാളികളെയും പരിക്കേല്‍ക്കാതെ രക്ഷിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. സാധനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. തീപ്പിടുത്തത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button