COVID 19Latest NewsNewsIndiaInternational

കൊറോണ വൈറസ് വായുവിലൂടെ പകരുമോ ? ; അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്

കോവിഡ് കേസുകൾ കുതിച്ചുകയറുന്ന സാഹചര്യത്തിൽ എങ്ങനെയും രോഗവ്യാപനം തടയുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരുമെല്ലാം.
രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയോ, അവരുടെ സ്രവ കണങ്ങള്‍ വീണ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെയോ മാത്രമാണ് രോഗം പകര്‍ന്നുകിട്ടുകയെങ്കില്‍ കേസുകളുടെ എണ്ണം ഇത്രമാത്രം വര്‍ധിക്കുമോയെന്നതാണ് സംശയം.

Read Also : മിനിറ്റുകൾക്കുള്ളിൽ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്ന കിറ്റുകൾ പുറത്തിറങ്ങി

രോഗിയില്‍ നിന്ന് പുറത്തെത്തുന്ന സ്രവകണങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയോ, വായുവിലൂടെ സഞ്ചരിക്കുകയോ ചെയ്ത് മറ്റൊരാളില്‍ രോഗം എത്തിക്കുന്നതിന്റെ സാധ്യതകളെ കുറിച്ച്‌ മാസങ്ങള്‍ക്ക് മുമ്ബ് തന്നെ ഗവേഷകലോകം സൂചനകള്‍ നല്‍കിയിരുന്നു. ഈ സൂചനകളെ ഉറപ്പിക്കുന്ന തരത്തിലാണ് പുതിയൊരു പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

അതായത്, രോഗിയായ ഒരു വ്യക്തി ഇരിക്കുന്ന അന്തരീക്ഷത്തില്‍ രോഗകാരിയായ വൈറസ് ഉണ്ടാകാമെന്നും ആവശ്യത്തിന് വെന്റിലേഷനില്ലാത്ത, പ്രത്യേകിച്ച്‌ എയര്‍കണ്ടീഷന്‍ഡ് ആയ സാഹചര്യമാണെങ്കില്‍ അത് എളുപ്പത്തില്‍ മറ്റുള്ളവരിലേക്ക് എത്താമെന്നുമാണ് പഠനം പറയുന്നത്.

‘യൂണിവേഴ്‌സിറ്റി ഓഫ് ജോര്‍ജ്ജിയ’യില്‍ നിന്നുള്ള ഗവേഷകരാണ് പഠനം സംഘടിപ്പിച്ചത്. ചൈനയില്‍ നിന്നുള്ള ചില കേസുകളാണ് ഇവര്‍ പ്രധാനമായും പഠനത്തിനായി തെരഞ്ഞെടുത്തിരുന്നത്.

ഇക്കൂട്ടത്തില്‍ എയര്‍കണ്ടീഷന്‍ഡ് ബസിനകത്ത് യാത്ര ചെയ്ത രോഗിയില്‍ നിന്ന് കൂട്ടത്തില്‍ ബസിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് കൊവിഡ് പകര്‍ന്നുകിട്ടിയെന്നും ഇത് വായുവിലൂടെയല്ലാതെ സാധ്യമല്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ അടച്ചിട്ട അന്തരീക്ഷത്തില്‍ വായുവിലൂടെ രോഗവ്യാപനം നടക്കുമെന്ന് തന്നെയാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button