യൂറോപ്പ്: മിനിട്ടുകൾക്കുള്ളിൽ കൊറോണ വൈറസ് ആന്റിജനുകളെ തിരിച്ചറിഞ്ഞ് ഫലം ലഭ്യമാക്കുന്ന പരിശോധനാ കിറ്റുകൾ ഉടൻ ഉപയോഗത്തിലെത്തും. ഒക്ടോബർ അവസാനത്തോടെ പരിശോധനാ കിറ്റ് യൂറോപ്യൻ വിപണിയിലെത്തും.
Read Also : സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് മുതൽ 144 പ്രഖ്യാപിച്ചു
ഈ കിറ്റ് ഉപയോഗിച്ച് മൂക്കിൽ നിന്നുള്ള സ്രവങ്ങൾ പരിശോധിച്ച് ആന്റിജൻ സാന്നിദ്ധ്യം തിരിച്ചറിയാൻ കഴിയും. പുതിയ കൊറോണ പരിശോധനാ കിറ്റ് യൂറോപ്യൻ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിലെ പ്രധാനിയാകുമെന്നാണ് ബെക്ടൺ ഡിക്കൻ യൂറോപ്യൻ മേഖലാ മേധാവി ഫെർണാണ്ട് ഗോൾബ്ലാട്ട് വ്യക്തമാക്കി. ഏപ്രിൽ- മെയ് മാസങ്ങളിൽ കൊറോണ മഹാമാരിയുടെ പ്രഭവ കേന്ദ്രമായി യൂറോപ്പ് മാറിയിരുന്നു. വീണ്ടും സമാനമായ സാഹചര്യത്തിലേക്കാണ് യൂറോപ്പ് പോകുന്നതെന്നും അതിനാൽ തന്നെ ഇത്തരമൊരു പരിശോധനാ കിറ്റിന്റെ ആവശ്യം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് വിപണിയിൽ പുതിയ പരിശോധനാ കിറ്റുകൾ ഇതിനോടകം എത്തിച്ചിട്ടുണ്ട്. ഒക്ടോബർ അവസാനത്തോടെ8 ലക്ഷം കിറ്റുകൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്.
Post Your Comments