കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കെ. മുരളീധരന് എംപി. സര്‍ക്കാരിനെതിരായ സമരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനം ആരോടും ആലോചിക്കാതെയാണ് എടുത്തതെന്നും സമരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനം എടുത്തത് പേടിച്ചിട്ടാണെന്ന് തോന്നുമെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല. ഉടനെ കേരളരാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്ന പതിവില്ലെന്നും മുരളീധരന് പറയുകയുണ്ടായി.
Read also: ബ്രണ്ണൻ കോളേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്: പദ്ധതികൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകളോടും മുരളീധരൻ പ്രതികരിക്കുകയുണ്ടായി. എല്ലായിടത്തും സ്ഥാനാര്‍ഥികളാവാനും മന്ത്രിമാരാവാനും അനുയോജ്യരായ ആളുകള്‍ ഉണ്ട്. മുല്ലപ്പള്ളി രാമചന്ദ്രനുമായി നല്ല ബന്ധമുണ്ട്. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതിയില്‍ തുടര്‍ന്നും ഉണ്ടാകും. പുനസംഘടനയില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം താന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടത് പ്രചരണസമിതി സാരഥ്യം ഏറ്റെടുക്കാനാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Post Your Comments