USALatest NewsNewsInternational

ആകാശത്ത് ഇന്ധനം നിറയ്ക്കുന്നതിനിടെ കൂട്ടിയിടി, യുദ്ധ വിമാനം തകര്‍ന്നുവീണു : പൈലറ്റ് രക്ഷപ്പെട്ടു

കാലിഫോര്‍ണിയ: ആകാശത്ത് ഇന്ധനം നിറയ്ക്കുന്നതിനിടെയുണ്ടായ കൂട്ടിയിടിയിൽ യുദ്ധ വിമാനം തകര്‍ന്നുവീണു, പൈലറ്റ് അദ്‌ഭുതകരമായി രക്ഷപ്പെട്ടു. യുഎസ് എയർ ഫോഴ്‌സിന്റെ വിമാനമാണ് തകർന്നത്. കാലിഫോര്‍ണിയയിലെ ഇംപീരിയല്‍ കൗണ്ടിക്ക് മുകളില്‍ വെച്ച് പ്രാദേശികസമയം നാല് മണിയോടെയായിരുന്നു അപകടം.

Also read : കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ; മൂന്ന് ജവാന്മാർക്ക് വീരമൃത്യു

ഇന്ധനം നിറയ്ക്കാനെത്തിയ ടാങ്കര്‍ വിമാനവുമായി സിംഗിള്‍ സീറ്റ് കോമ്പാറ്റ് വിമാനമായ ഫൈറ്റര്‍ ജെറ്റ് എഫ്.35ബിയാണ് കൂട്ടിയിടിച്ചത്. വിമാനത്തിലെ പൈലറ്റിനെ വിമാനത്തില്‍ നിന്ന് പുറത്തെടുത്ത് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കെസി-130ജെ ടാങ്കര്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെന്നും എട്ടോളം ക്രൂ അംഗങ്ങള്‍ സുരക്ഷിതരാണെന്നും മറൈന്‍ എയര്‍ക്രാഫ്റ്റ് വിങ് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button