![vijay](/wp-content/uploads/2020/09/vijay-3.jpg)
തിരുവനന്തപുരം: യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായര്‍ക്കെതിരെ പുതിയ കേസ്. സ്ത്രീകള്‍ക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായര്‍ക്കെതിരെ പുതിയ കേസ്. സൈനികരെ അപകീര്‍ത്തിപ്പെടുത്തിയ വീഡിയോക്കെതിരെയാണ് പുതിയ കേസെടുത്തിരുക്കുന്നത്. സൈബര്‍ പൊലീസാണ് വിജയ് പി നായര്‍ക്കെതിരെ കേസെടുത്തത്. തിരുവനന്തപുരത്തെ ഒരു സൈനിക സംഘടനയാണ് ഇന്നലെ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്.
അതേസമയം, വിജയ് പി നായരെ മര്‍ദ്ദിച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി. നിയമം കൈയ്യിലെടുക്കാന്‍ സ്ത്രീക്കും പുരുഷനും അധികാരമില്ല. യൂട്യൂബര്‍ക്കും ശിക്ഷ ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചക്കകം അറിയിക്കണമെന്നും കമ്മിഷന്‍ ജുഡിഷ്യല്‍ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.
Post Your Comments