ലക്‌നൗ : കോവിഡ് പ്രതിരോധ നടപടികൾ ഊർജിതമാക്കി യോഗി സർക്കാർ. സംസ്ഥാനത്ത് ആകെ കോവിഡ് പരിശോധനങ്ങളുടെ എണ്ണം ഒരു കോടി കടന്നതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. കഴിഞ്ഞ 45 ദിവസങ്ങളായി ഉത്തർപ്രദേശിൽ 1.5 ലക്ഷം പ്രതിദിന പരിശോധനങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ ആറ് ജില്ലകളിൽ നിന്നുള്ള ലെവൽ 1, ലെവൽ 2 ആശുപത്രികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിദിനം 50,000- 55,000 വരെ ആർ ടി പി സി ആർ ടെസ്റ്റുകളും 3,000 ട്രൂനാറ്റ് ടെസ്റ്റുകളും ആന്റിജൻ പരിശോധനകളും സംസ്ഥാനത്ത് നടത്തുന്നുണ്ട്.
ആറുമാസം മുൻപ് കോവിഡ് എന്ന മഹാമാരിയെ നേരിടാൻ സംസ്ഥാനത്ത് വേണ്ടത്ര സജീകരണങ്ങളില്ലായിരുന്നു. മെച്ചപ്പെട്ട ചികിത്സയ്ക്കായി അന്ന് രോഗികളെ ഡൽഹിയിലെ ആശുപത്രികളിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ ഇന്ന് കോവിഡ് രോഗികളെ ചികിത്സിക്കാനായി സൗകര്യങ്ങളുള്ള ആശുപത്രികൾ നിർമ്മിച്ചിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Post Your Comments