Latest NewsCricketNewsSports

“അദ്ദേഹത്തിന്റെ ബാറ്റിംഗ് എന്നെ പ്രചോദിപ്പിക്കുന്നു” ; ഐ പി എല്ലിൽ തന്റെ പ്രിയതാരം ആരെന്ന് വെളിപ്പെടുത്തി ക്രിക്കറ്റ് താരം സ്മൃതി മന്ദാന

മുംബൈ: ഐ.പി.എല്ലിലെ  തന്റെ ഇഷ്ടതാരം  ആരെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന.

Read Also : ഹാർബറുകളുടെ ഉദ്ഘാടനത്തിൽ കേന്ദ്രമന്ത്രിമാരെ തഴഞ്ഞത് പ്രതിഷേധാർഹം : കെ.സുരേന്ദ്രൻ 

‘അദ്ദേഹത്തിന്റെ ബാറ്റിംഗ് എന്നെ പ്രചോദിപ്പിക്കുന്നു. സഞ്ജുവിന്റെ ആരാധികയാണ് ഞാന്‍. രാജസ്ഥാന്‍ റോയല്‍സിനെ ഞാന്‍ പിന്തുണയ്ക്കുന്നതിന് കാരണം സഞ്ജുവാണ്’, മന്ദാന പറഞ്ഞു.

ഈ സീസണ്‍ ഐ.പി.എല്ലിലെ രണ്ട് മത്സരങ്ങളിലെ പ്രകടനം കൊണ്ട് താന്‍ മലയാളി താരം സഞ്ജു സാംസണിന്റെ ആരാധികയായി മാറിയെന്ന് മന്ദനാ പറഞ്ഞു.

കഴിഞ്ഞ രണ്ട് കളിയിലും വെടിക്കെട്ട് പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്.നിലവില്‍ ഈ സീസണില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടിയതിന്റെ റെക്കോഡ് സഞ്ജു സാംസണിന്റെ പേരിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button