COVID 19KeralaLatest NewsIndiaNews

കേരളത്തിൽ രോഗവ്യാപനം നിയന്ത്രിക്കാൻ ആയില്ലെങ്കിൽ മരണ നിരക്ക് കുത്തനെ വർധിക്കും ; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

തിരുവനന്തപുരം : കേരളത്തിൽ ഓരോ ദിവസം കഴിയുന്തോറും കോവിഡ് രോഗികളുടെ എന്നതിൽ വൻവർദ്ധനവ് ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് .ഒരു നിശ്ചിത സമയത്തിനുള്ളിൽ രോഗ ബാധിതരുടെ എണ്ണം കൂടുന്ന മൂവിങ് ഗ്രോത് റേറ്റ് കേരളത്തിൽ ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. പരിശോധനകൾ പരമാവധി കൂട്ടിയും നിയന്ത്രണങ്ങൾ കർശനമാക്കിയും രോഗവ്യാപനം നിയന്ത്രിക്കാൻ ആയില്ലെങ്കിൽ മരണ നിരക്ക് കുത്തനെ കൂടുമെന്നാണ് മുന്നറിയിപ്പ്.പ്രതിദിന വർധന 7000നും മുകളിൽ. വരും ആഴ്ചകളിൽ അത് ഇരുപതിനായിരത്തിന് മുകളിലാകാനും സാധ്യതകൾ ഏറെ.

Read Also : ബാബറി മസ്ജിദ് തകര്‍ത്ത കേസിൽ വിധി ഇന്ന് 

ഒരു നിശ്ചിത സമയത്തിൽ എത്രത്തോളം രോഗ ബാധ കൂടുന്നു എന്ന് കണക്കാക്കുന്ന മൂവിങ് ഗ്രോത് റേറ്റിൽ 7 ദിവസത്തെ കണക്ക് നോക്കിയാൽ കേരളത്തിലേത് 28 ആണ്. ദേശീയ ശരാശരി വെറും 7 . ഇതേ കണക്ക് 30 ദിവസത്തെ നോക്കിയാൽ കേരളത്തിലേത് 96, ദേശീയ ശരാശരി 46ഉം.മൂവിങ് ഗ്രോത് റേറ്റ് കൂടുന്നതും രോഗം ഇരട്ടിക്കൽ സമയം കുറയുന്നതും പ്രകടമാണ്. ഒരു മാസത്തിനിടെ ഇരട്ടിയിലധികമാണ് കോവിഡ് രോഗികളുടെ വർധന. കഴിഞ്ഞ ദിവസങ്ങളിലേ മരണ നിരക്ക് നോക്കുമ്പോൾ തിരുവനന്തപുരത്തെ മാത്രം വർധന 140 ശതമാനം ആണ്. അതീവ ഗുരുതരം സാഹചര്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button