തിരുവനന്തപുരം: മഞ്ചേശ്വരം എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ എംസി കമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി സാമ്പത്തിക തട്ടിപ്പ് കേസ് നിയമസഭാ സമിതി അന്വേഷിക്കും. നിയമസഭ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയാണ് വിഷയം പരിശോധിക്കുക. പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന ഒ രാജഗോപാല്‍ എംഎല്‍എ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി.
നിക്ഷേപ തട്ടിപ്പുപോലെയുള്ള കേസുകളില്‍ എംഎല്‍എ പ്രതിയാകുന്നത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ എം. രാജഗോപാല്‍ എം.എല്‍.എ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇതേതുടര്‍ന്നാണ് പരാതി നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നിയമസഭാ എത്തിക്‌സ് കമ്മിറ്റി വിഷയം അന്വേഷിക്കുന്നത്. വിവിധ സ്റ്റേഷനുകളിലായി 100 അധികം പരാതികളാണ് എം.സി. കമറുദ്ദീനെതിരെ നിലവിലുള്ളത്. 130 കോടിയുടെ നിക്ഷേപ തട്ടിപ്പാണ് ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്.
Post Your Comments