കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ രൂക്ഷമായി തുടരുന്നതിനിടെ കോഴിക്കോട്ട് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു. ചാലിയം സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചാണ് കുഞ്ഞ് മരിച്ചത്.
Read also: സൈബർ ഇടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാനൊരുങ്ങി സർക്കാർ; നിയമഭേദഗതി ആലോചനയിൽ
ഇന്നലെ മാത്രം സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 22 കൊവിഡ് മരണങ്ങളാണ്. ഇതോടെ ആകെ മരണം 719 ആയി. കേരളം തീവ്ര രോഗബാധയുള്ള സംസ്ഥാനമായി മാറുകയാണെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
ഒരു നിശ്ചിത സമയത്തിനുള്ളിൽ രോഗ ബാധിതരുടെ എണ്ണം കൂടുന്ന മൂവിങ് ഗ്രോത് റേറ്റ് കേരളത്തിൽ ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. പരിശോധനകൾ പരമാവധി കൂട്ടിയും നിയന്ത്രണങ്ങൾ കർശനമാക്കിയും രോഗവ്യാപനം നിയന്ത്രിക്കാൻ ആയില്ലെങ്കിൽ മരണ നിരക്ക് കുത്തനെ കൂടുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
Post Your Comments