ബെംഗളൂരു: കനത്ത മഴയിൽ പാലത്തിൽ വിള്ളൽ വീണതറിഞ്ഞു പരിശോധിക്കാനെത്തിയ എം.എൽ.എ. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പരിശോധിക്കാനായി എം.എൽ.എയും അനുയായികളും പാലത്തിൽ കയറിയതോടെ പാലത്തിന്റെ ഒരുഭാഗം അപ്രതീക്ഷിതമായി തകർന്നുപോവുകയായിരുന്നു. കർണാടക റായ്ച്ചൂർ ജില്ലയിലെ സിർവാര താലൂക്കിലെ മല്ലറ്റ് ഗ്രാമത്തിലാണ് സംഭവം.
Read also: കോവിഡ് കവർന്നെടുത്തത് 1,011,960 ജീവനുകൾ; ലോകത്ത് രോഗ ബാധിതർ 3.38 കോടി കവിഞ്ഞു
ജെ.ഡി.എസ്. എം.എൽ.എ. രാജ വെങ്കട്ടപ്പ നായ്ക്കും അനുയായികളുമാണ് വലിയൊരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്നാണ് പാലത്തിൽ വിള്ളൽ വീണത്. ഇതു പരിശോധിക്കാനെത്തിയതായിരുന്നു എം.എൽ.എ. ഒപ്പം ഒട്ടേറെ പ്രദേശവാസികളും പാലത്തിൽ കയറിയതോടെ ഭാരംതാങ്ങാനാകാതെ ഒരുഭാഗം തകർന്നുവീഴുകയായിരുന്നു.
ഉടൻതന്നെ ആളുകൾ പുറകോട്ടു മാറിയതിനാൽ വൻ അപകടം ഒഴിവായി. പാലത്തിന്റെ തകർന്നുവീണ ഭാഗത്തിന്റെ ഏതാനും അടി മാറിയായിരുന്നു എം.എൽ.എ. നിന്നിരുന്നത്. സംഭവത്തിൽ പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments