ന്യൂഡല്‍ഹി ; ബാബറി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ ലക്‌നൗ കോടതി വിധിക്കെതിരെ മുസ്ലിം വ്യക്തി ബോര്‍ഡ്. കോടതി വിധിയ്ക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. കോടതി വിധി തെറ്റാണ്, അംഗീകരിക്കാനില്ലെന്നും ബാബരി ആക്ഷന്‍ കമ്മിറ്റി അഭിഭാഷകനും എഐഎംപിഎല്‍ബി സെക്രട്ടറിയുമായ സഫര്‍യബ് ജിലാനി പറഞ്ഞു.
read also :അതിര്‍ത്തിയിലെ സമാധാനം : അഞ്ച് ഇന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയും ചൈനയും
ബാബറി പള്ളി പൊളിച്ചതെങ്ങനെയാണെന്ന് എല്ലാവര്‍ക്കുമറിയാം. ബാബരി ഭൂമിയില്‍ ഉത്ഖനനം നടത്തി കണ്ടെത്തിയെന്ന് പറയുന്ന അവശിഷ്ടങ്ങള്‍ പോലും പള്ളി നിര്‍മിക്കുന്നതിനും 400 വര്‍ഷം മുമ്ബ് 12ാം നൂറ്റാണ്ടിലേതാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പള്ളി പൊളിച്ചത് നിയമവിരുദ്ധമായിരുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കിയതാണെന്നും പ്രമുഖ സുന്നി പുരോഹിതനും എഐഎംപിഎല്‍ബി അംഗവുമായ മൗലാന ഖാലിദ് റഷീദ് ഫിറംഗി മഹാലി പറഞ്ഞു.
അതേസമയം പള്ളി പൊളിക്കലിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെങ്കില്‍ അത് കോടതിയാണ് തിരുമാനിക്കേണ്ടത്. ഇപ്പോഴത്തെ വിധിയില്‍ ഉന്നത കോടതിയെ സമീപിക്കേണ്ടത് ഉണ്ടോയെന്ന് മുസ്ലീം സംഘടനകള്‍ ആലോചിച്ച് തിരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്ി.
അതേസമയം വിധിക്കെതിരെ അന്വേഷണ ഏജന്‍സി അപ്പീല്‍ നല്‍കണമെന്ന് മുസ്ലൂം ലീഗ് ആവശ്യപ്പെട്ടു. എല്ലാവരേയും വെറുതെ വിട്ട വിധി അപ്രതീക്ഷിതമാണ്. പള്ളി അവിടെ തന്നെ ഉണ്ടായിരുന്നോയെന്ന് പോലും സംശയിക്കപ്പെടുന്നതാണ് വിധിയെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വിധി അപഹാസ്യമാണെന്നായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞത്. വിധി ഇന്ത്യന്‍ ജുഡീഷ്യറിക്ക് തന്നെ അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments