KeralaLatest NewsNews

അനുമതി ലഭിച്ചാലും തിയേറ്റര്‍ തുറക്കില്ല, നിലപാട് വ്യക്തമാക്കി കേരള ഫിലിം ചേംബര്‍

കൊച്ചി: സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ തുറക്കില്ലെന്ന് വ്യക്തമാക്കി കേരള ഫിലിം ചേംബര്‍. ജി.എസ്.ടിയില്‍ ഇളവ് നല്‍കുക വിനോദ നകുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംബന്ധിച്ച് അനുകൂല നിലാപാട് ഉണ്ടാകാത്തതിനാലാണ് ഫിലിം ചേംബറിന്റെ തീരുമാനം.

read also :ബാബറി മസ്ജിദ് പൊളിച്ചതിന് തെളിവില്ലെന്നോ ? ആരാണ് പൊളിച്ചതെന്ന് ലോകം മുഴുവനും കണ്ടിട്ടും അതെങ്ങനെ തെളിവില്ലാതാകും.. വിചിത്ര നടപടിയെന്ന് വിശേഷിപ്പിച്ച് കോടിയേരി ബാലകൃഷ്ണന്‍

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ അണ്‍ലോക്ക് അഞ്ചില്‍ പ്രത്യേക ഉപാധികളോട് തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. തിയേറ്ററുകളില്‍ പകുതി സീറ്റുകളില്‍ ( 50 ശതമാനം ) മാത്രം കാണികളെ പ്രവേശിപ്പിക്കാന്‍ പാടുളളുവെന്നും കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്നുമാണ് സര്‍ക്കര്‍ വൃത്തങ്ങള്‍ അറിയിച്ചത്. ഇത് പിന്നലെയാണ് കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കില്ലെന്ന നിലപാട് വ്യക്തമാക്കി ഫിംലിം ചേംബര്‍ രംഗത്ത് വന്നത്.

 

shortlink

Post Your Comments


Back to top button