Latest NewsIndiaNews

ഇന്ത്യാഗേറ്റിന് സമീപം ട്രാക്ടർ കത്തിച്ച് പ്രതിഷേധിച്ച സംഭവത്തിൽ 4 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

ന്യൂഡൽഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെ രാജ്യതലസ്ഥാനത്തെ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാമേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചു പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ ഇപ്പോൾ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടി അറസ്റ്റിലായിരിക്കുകയാണ്.

പഞ്ചാബ് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ബിരേന്ദർ സിംഗ് ധില്ലൻ, ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഹരിഷ് പൻവാർ, ദേശീയ സെക്രട്ടറി ബുണ്ടി ഷൽക്കെ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ട്രാക്ടര്‍ കത്തിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.

Read Also :  തീവ്രവാദ ഭിഷണി നേരിടുന്നതിനിടെ ശബരിമലയിൽ ഗുരുതര സുരക്ഷാ വീഴ്ച ; മരക്കൂട്ടം വരെ ബൈക്കിലെത്തി യുവാക്കൾ

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാജ്യസഭ പാസ്സാക്കിയ കാർഷിക ബിൽ കർഷക വിരുദ്ധമാണെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് ഇരുപതോളം പേര്‍ ചേര്‍ന്നാണ് രാവിലെ 7.30 ഓട് കൂടി ട്രാക്ടര്‍ കത്തിച്ചത്. വളരെ കുറച്ച് പൊലീസുകാര്‍ മാത്രമാണ് ആസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. ട്രാക്ടര്‍ കത്തിച്ചതിന് പുറമെ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളും ഇവർ പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button