ജനീവ: അവികസിത രാജ്യങ്ങൾക്ക് 120 ദശലക്ഷം കൊറോണ പരിശോധന കിറ്റുകൾ ലഭ്യമാക്കാൻ ഒരുങ്ങി ലോകാരോഗ്യ സംഘടന. അബട്ട്, എസ്ഡി ബയോ സെൻസർ, എന്നീ മരുന്നു കമ്പനികൾ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനുമായി ചേർന്നാണ് കിറ്റുകൾ ലഭ്യമാക്കുന്നത്.
ആറു മാസത്തിനകം കിറ്റുകൾ ലഭ്യമാക്കുമെന്നും സംഘടന വ്യക്തമാക്കി. അടുത്ത ആറു മാസത്തിനകം 133 രാജ്യങ്ങളിൽ ഈ കിറ്റ് നൽകാനാണ് തീരുമാനം.നടപ്പിലാക്കാൻ എളുപ്പവും, വിലകുറഞ്ഞതും, വേഗത്തിൽ ഫലം ലഭിക്കുന്നതുമായിരിക്കും ഈ പരിശോധനാ കിറ്റുകളെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. പുതിയതും ഉപയോഗിക്കാൻ സൗകര്യപ്രദവുമായ പരിശോധന സംവിധാനം, വഴി 15-30 മിനിറ്റുകൾക്കുള്ളിൽ ഫലം ലഭിക്കുന്നതുമാണ് കിറ്റുകളെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
Post Your Comments