KeralaLatest NewsNews

അഭയ കേസ്: വിചാരണ നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ

മുതിർന്ന അഭിഭാഷകർക്ക് വീഡിയോ കോൺഫറൻസ് വഴി വിചാരണക്ക് സൗകര്യം ഒരുക്കാമെന്നും അതിന്റെ ചെലവ് ഏറ്റെടുക്കാമെന്നും സിബിഐ പറഞ്ഞു.

കൊച്ചി: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച അഭയ കേസിന്റെ വിചാരണ നീട്ടികൊണ്ട് പോകാൻ ആകില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ നീട്ടണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജിയിൽ ആണ് സിബിഐ നിലപാടറിയിച്ചത്. 27വർഷം പഴക്കമുള്ള കേസ് ആണ് ഇത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിചാരണ നിർത്തരുതെന്നും സിബിഐ കോടതിയിൽ പറഞ്ഞു.

Read Also: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് 5 മാസം പ്രായമുള്ള കുഞ്ഞ്

മുതിർന്ന അഭിഭാഷകർക്ക് വീഡിയോ കോൺഫറൻസ് വഴി വിചാരണക്ക് സൗകര്യം ഒരുക്കാമെന്നും അതിന്റെ ചെലവ് ഏറ്റെടുക്കാമെന്നും സിബിഐ പറഞ്ഞു. ഇതിനെ തുടർന്ന് വിചാരണ നടന്നേ മതിയാകൂ എന്ന്‌ കോടതിയും അഭിപ്രായപ്പെട്ടു. കാലത്തിന് ഒപ്പം മാറാൻ തയ്യാറാകണം എന്നും കോടതി പറഞ്ഞു. ഹർജിയിൽ പ്രതിഭാഗത്തിന്‍റെ ഭാഗം കൂട്ടി കേട്ട് ചൊവ്വാഴ്ച വിധി പ്രസ്താവിക്കും. അതുവരെ വിചാരണ നടപടികൾ പാടില്ലെന്നും കോടതി വ്യക്തമാക്കി. കോട്ടയം ബി.സി.എം കോളജ്‌ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയ 1992 മാര്‍ച്ച്‌ 27നാണ് കോട്ടയം പയസ്‌ ടെന്ത്‌ കോണ്‍വന്‍റ് വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button