ന്യൂ ഡൽഹി: വിരമിക്കൽ ദിനത്തിൽ സുപ്രധാന വിധി പറഞ്ഞ് സിബിഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ്. വിചാരണ പൂർത്തിയാക്കിയ കേസിൽ മൂന്നുതവണയാണ് വിധിപറയാനായി സുരേന്ദർ കുമാർ യാദവിന് കാലാവധി നീട്ടി നൽകിയത്.
കേസിന്റെ വിധി പറയുന്നതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ചുമാസങ്ങളായി തെളിവുകൾ അവലോകനം ചെയ്യലും വിധി എഴുത്തുമായി തിരക്കിലായിരുന്ന സുരേന്ദർ കുമാർ യാദവ് സന്ദർശകർക്ക് പോലും കാണാൻ അനുവാദം നൽകിയിരുന്നില്ല. 2000 പേജുള്ള വിധിന്യായമാണ് സുപ്രധാന കേസിൽ ജഡ്ജി സുരേന്ദർ കുമാർ യാദവ് പുറപ്പെടുവിച്ചത്.
ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു.
മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് എന്ന് തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടു. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ആസൂത്രിതമല്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
Post Your Comments