KeralaIndiaNews

ബാബ്‌റി മസ്ജിദ് കേസ്: സിബിഐ ഹാജരാക്കിയത് എഡിറ്റ് ചെയ്‌ത വീഡിയോകൾ: മാറ്റിയത് പ്രതികളില്‍ ചിലര്‍ കര്‍സേവകരെ മസ്ജിദ് തകര്‍ക്കുന്നതില്‍ നിന്ന് തടയുന്ന ഭാഗങ്ങള്‍

ലക്‌നൗ: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍ക്കെതിരെ സിബിഐ ഹാജരാക്കിയത് എഡിറ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍. സിബിഐ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങള്‍ ആധികാരികമല്ലെന്ന് പ്രത്യേക കോടതി ജഡ്ജി എസ്.കെ. യാദവ് പ്രഖ്യാപിച്ച വിധിയില്‍ വ്യക്തമാക്കി. വീഡിയോ ദൃശ്യങ്ങളുടെ ഒറിജിനല്‍ അല്ല ഹാജരാക്കിയത്. അവയില്‍ പലതും എഡിറ്റ് ചെയ്തവയായിരുന്നുവെന്നും വിധിയിൽ പറയുന്നു. പ്രതികള്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ സിബിഐ ഹാജരാക്കിയ തെളിവുകള്‍ അപര്യാപ്തമാണ്. പ്രതികളില്‍ ചിലര്‍ കര്‍സേവകരെ മസ്ജിദ് തകര്‍ക്കുന്നതില്‍ നിന്ന് തടയുന്ന ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റിയ വീഡിയോകളാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചതെന്നു കോടതി ചൂണ്ടിക്കാട്ടി.

Read also: ഒക്ടോബര്‍ ഒന്നുമുതല്‍ നിയമങ്ങള്‍ പലതും മാറുന്നു: ഡ്രൈവിംഗ് ലൈസൻസ്, ക്രെഡിറ്റ്- ഡെബിറ്റ് കാർഡുകൾക്കുൾപ്പെടെ പുതിയ ചട്ടം

എല്‍.കെ. അദ്വാനിയും മുരളി മനോഹര്‍ ജോഷിയുമുള്‍പ്പെടെയുള്ള പ്രതികള്‍ മസ്ജിദ് പൊളിക്കുന്നത് തടയുന്നതിനായി ഇടപെട്ടെന്നും എന്നാല്‍ അക്കാര്യത്തില്‍ അവര്‍ വിജയിച്ചില്ലെന്നും കോടതി പറയുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയാണ് കേസിലെ 32 പ്രതികളെയും സിബിഐ കോടതി വെറുതെവിട്ടത്. പ്രതികള്‍ക്ക് മസ്ജിദ് തകര്‍ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല,മസ്ജിദിന് നേരെ കല്ലേറുണ്ടായത് പിന്നില്‍ നിന്നാണെന്നും വിധിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button