
ഭോപ്പാൽ: രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തി കൊലപ്പെടുത്തി. നൂറോളം തവണ കുത്തിയതിന്റെ പാടുകൾ കുഞ്ഞിന്റെ ശരീരത്തിലുണ്ട്. കഴിഞ്ഞ ദിവസമാണ് ഭോപ്പാൽ അയോദ്ധ്യാ നഗറിലെ ക്ഷേത്രത്തിന് സമീപത്ത് നിന്നും തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ശരീരമാസകലം മുറിവുണ്ടായിരുന്നെങ്കിലും കുത്തിപരിക്കേൽപ്പിച്ചതൊണെന്ന് ആദ്യഘട്ടത്തിൽ മനസിലായിരുന്നില്ല. പിന്നീട് വിശദമായ പരിശോധന നടത്തിയപ്പോഴാണ് സ്‌ക്രൂഡ്രൈവർ കൊണ്ട് കുഞ്ഞിനെ കുത്തി കൊലപ്പെടുത്തിയതാണെന്ന് മനസിലായത്.
സംഭവത്തിൽ ഇതുവരെ ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
Post Your Comments