പത്തനംതിട്ട: കൊടുമണിൽ വനിതാ വോളിബോള്‍ താരത്തെ പീഡിപ്പിച്ച പരിശീലകന്‍ അറസ്റ്റില്‍. 18 കാരിയുടെ പരാതിയിൽ പരിശീലകന്‍ പ്രമോദ് എം. പിള്ളയെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടി പീഡനത്തിനിരയായത്.
Read also: ഉത്ര കൊലക്കേസ്: പ്രതി സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും ഉപാധികളോടെ ജാമ്യം
താരത്തിന്റെ പരാതിയില്‍ പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. കൊടുമണ്‍ പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ വനിതാ പൊലീസിന് കൈമാറി.
പ്രാദേശിക കായിക അക്കാദമിയിൽ ഏറെ നാളായി പെണ്‍കുട്ടിയുടെ പരിശീലകന്‍ പ്രമോദായിരുന്നു. കനത്ത മഴപെയ്തിരുന്നതിനാൽ മഴ നനയാതിരിക്കാന്‍ ഇരുവരും ഒരിടത്തുകയറി നിന്നുവെന്നും ആ സമയം പരിശീലകന്‍ തന്റെ മൊബൈല്‍ ഫോണ്‍ വാങ്ങിപോയി എന്നുമാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. മൊബൈല്‍ ഫോണ്‍ വാങ്ങാനായി ചെന്നപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചു.
Post Your Comments