ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ ദലിത് പെൺകുട്ടി മരിച്ചു. ഡൽഹി എയിംസിലായിരുന്നു മരണം. അലിഗഡിലെ ജെ.എൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന പത്തൊമ്പതുകാരിയെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ഡൽഹി എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
രണ്ടാഴ്ച മുൻപാണ് പെൺകുട്ടി അക്രമത്തിന് ഇരയായത്. അക്രമികള്‍ പെണ്‍കുട്ടിയുടെ നാവ് മുറിച്ചെടുത്തിരുന്നു. പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കൂട്ടബലാത്സംഗത്തിനും, കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ലുവെട്ടാന്‍ പോയതായിരുന്നു പെൺകുട്ടി. കൂടെയുണ്ടായിരുന്ന സഹോദരന്‍ ഒരു കെട്ടു പുല്ലുമായി വീട്ടിലേക്ക് പോയി. അമ്മയുടെ കണ്ണ് ഒന്ന് തെറ്റിയപ്പോള്‍ അക്രമികള്‍ പെണ്‍കുട്ടിയെ കഴുത്തില്‍ ഷാള്‍ മുറുക്കി പാടത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
Post Your Comments