മനുഷ്യരിൽ ഹൃദയ സംബന്ധമായ രോഗങ്ങളുടെ തോത് വലിയ വർധനനവ് സൃഷ്ടിക്കുന്നു. ദിനംപ്രതി വർധിച്ചുവരുന്ന ഹൃദ്രോഗം കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ സർവസാധാരണമാണ്. ഇന്ന് സെപ്തംബർ 29 ലോക ഹൃദയ ദിനം. മറ്റേതൊരു കാലത്തേക്കാളും ഹൃദയാരോഗ്യസുരക്ഷ ഉറപ്പ് വരുത്തേണ്ട കാലമാണ് കോവിഡ് കാലം. ഹൃദ്രോഗങ്ങളില്ലാത്തവരിൽ കോവിഡ് മൂലമുള്ള മരണസാധ്യത രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ ഹൃദ്യോഗികളിലത് 10.5 ശതമാനമാണെന്ന് കണക്കുകള് സൂചിപ്പിക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാൾ ഇന്ത്യക്കാർക്ക് ഹൃദയാഘാതമുണ്ടാകാൻ മൂന്നിരട്ടി സാധ്യതയുണ്ട്. 1960 മുതൽ 1995 വരെ നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും വർദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ് (12.7 ശതമാനം). നഗരവാസികളിൽ നടത്തിയ പഠനമാണിത്. ഇന്ത്യയിലെ ഗ്രാമവാസികളിൽ നടത്തിയ പഠനങ്ങളിലും കേരളം തന്നെ മുന്നിൽ (7.4 ശതമാനം). മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണരിൽ ഹൃദ്രോഗ നിരക്ക് 4 ശതമാനത്തിൽ കുറവാണ്. എന്നാൽ കോവിഡ് കാലത്ത് ഇതിന്റെ തോത് ഇരട്ടിയാണ്.
കൊറോണ വൈറസ് രണ്ട് വിധമാണ് ഹൃദ്രോഗ തീവ്രത ഉണ്ടാക്കുന്നത്. നിലവിൽ ഹൃദ്രോഗികളായവരുടെ രോഗാവസ്ഥ മൂർച്ഛിപ്പിച്ച് ഹാർട്ട് അറ്റാക്ക്, ഹൃദയ സ്തംഭനം, കാർഡിയോജെനിക് ഷോക്ക് തുടങ്ങിയ ഗുരുതരാവസ്ഥയിലേക്ക് അവരെ തള്ളിവിടുന്നു. മറ്റൊന്ന് ഹൃദയസംബന്ധമായ യാതൊരു രോഗവുമില്ലാത്തവരിൽ ഹൃദയാഘാതമുണ്ടാകുന്നു.
ഹൃദ്രോഗമുള്ളവർക്കും ഇല്ലാത്തവർക്കും കോവിഡ് ബാധിക്കാനുള്ള സാധ്യത ഒരുപോലെയാണങ്കിലും വന്നുപെട്ടാൽ സങ്കീർണതകൾ കൂടുതലാവാമെന്നുള്ളതുകൊണ്ട് ഹൃദ്രോഗികൾ ഏറെ ശ്രദ്ധിക്കണം. അതുതന്നെയാണ് ഈ ഹൃദയ ദിനത്തിൽ വേൾഡ് ഹാർട്ട് ഫെഡറേഷനും പറയുന്നത്. ‘യൂസ് ഹാർട്ട് ഫോർ സൊസൈറ്റി, യുവർ ലൗഡ് വൺസ് ആൻഡ് യു’ എന്നതാണ് ഇത്തവണത്തെ പ്രമേയം.
കോവിഡ് കാലത്ത് ഹൃദയാരോഗ്യം എങ്ങനെയൊക്കെ സംരക്ഷിക്കാം
- ആരോഗ്യ പൂർണമായ ജീവിതരീതി
- ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണരീതികളും ദുശ്ശീലങ്ങളും വർജ്ജിക്കുക;
- ശരിയായ ആഹാര രീതിയും ജീവിത ശൈലിയുംസ്വീകരിക്കുക.
- നല്ല പോഷണം ,
- ദുർമ്മേദസ്സ് ഒഴിവാക്കൽ ,
- പതിവായി വ്യായാമം
ഈ മഹാമാരിക്കാലം എത്ര വരെ നീളുമെന്ന് ആർക്കും വ്യക്തമല്ല. കോവിഡിനോട് കൂടി മനുഷ്യൻ ജയിക്കുന്നത് വരെ എല്ലാ ഹൃദ്രോഗികളെയും ഹൃദയപൂർവ്വം ചേർത്തുപിടിക്കാം. കോവിഡിന്റെ ഗുരുതര പ്രതിസന്ധിയിലേക്ക് അവരെ തള്ളിവിടാൻ ഓരോരുത്തരും കാരണമാവില്ലെന്ന് ഉറപ്പുവരുത്താം.
Post Your Comments