യെരവാൻ: സംഘർഷം യുദ്ധസമാനമായി തുടരുന്നു. അർമീനിയയും അസർബൈജാനും തമ്മിൽ ഞായറാഴ്ച ആരംഭിച്ച ഏറ്റുമുട്ടലിൽ ഇരുഭാഗത്തും വലിയ തോതിൽ ആളപായം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്, 500ലധികം അർമീനിയൻ സൈനികർ കൊല്ലപ്പെട്ടതായി അസർബൈജാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. എന്നാൽ അർമീനിയൻ പ്രതിരോധ മന്ത്രാലയം റിപ്പോർട്ടുകൾ തള്ളി രംഗത്തെത്തി. 200ലേറെ പേർക്ക് പരിക്കേറ്റതായാണ് അവരുടെ റിപ്പോർട്ട്.
Also read : ഭീകരപട്ടികയിൽ നിന്ന് 4000 പേരെ മാറ്റി പാകിസ്ഥാൻ
അതിനിടെ നഗോർണോ-കരോബാക് പ്രദേശത്തെ നിയന്ത്രിക്കുന്ന 31 സൈനികർ കൊല്ലപ്പെട്ടുവെന്ന് സ്വതന്ത്ര ഭരണകൂടം അറിയിച്ചു. ആറു പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അസർബൈജാൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്, എന്നാൽ ഒൗദ്യോഗിക കണക്കുകളേക്കാൾ മുകളിൽ ആളപായം സംഭവിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുകളിൽ പറയുന്നത്.
Post Your Comments