Latest NewsKeralaNews

ശാരീരികമായി പീഡിപ്പിച്ചു, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; മിലിട്ടറി ഓഫീസർക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: മിലിട്ടറി ഓഫീസർക്കെതിരെ പരാതിയുമായി യുവതി. ദക്ഷിണ നാവിക കമാൻഡിന് കീഴിലുള്ള മിലിട്ടറി ഓഫീസിലെ ലൈംഗിക പീഡനത്തിൽ കേസെടുത്ത് പോലീസ്. കൊച്ചിയിലെ ഓഫീസ് സൂപ്രണ്ടിംഗ് എഞ്ചിനീയർ ശാർദേഷ് ചന്ദ്രയ്‌ക്കെ തിരെയാണ് യുവതിയുടെ പരാതിയെ തുടർന്ന് ഹാർബർ പോലീസ് കേസെടുത്തത്. ശാരീരികമായി പീഡിപ്പിച്ചുവെന്നും കീഴ്‌ജീവനക്കാരുടെ മുന്നിൽ വച്ച് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നുമാണ് പരാതിക്കാരി വ്യക്തമാക്കിയത്.

ജൂൺ 29 മുതൽ ജൂലൈ 24 വരെ മിലിട്ടറി എഞ്ചിനീയറിംഗ് ഓഫീസിലും കട്ടാരി ബാഗിലും വച്ച് ശാർദേഷ് ചന്ദ്ര ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറയുന്നത്. നിലവിൽ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസിലെ അഞ്ച് വനിതാ ഉദ്യോഗസ്ഥർ വിഷയത്തിലെ പരാതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ശാർദേഷ് ചന്ദ്ര മുൻകൂർ ജാമ്യത്തിന് കോടതിയിൽ അപേക്ഷിച്ചിട്ടുണ്ടെന്നും വിവരം.

Read Also: “എടാ മോനേ, അതിങ്ങ് കൊണ്ടുവന്നേ…”; വിജിലൻസിനെ ട്രോളി ശ്രീജിത് പണിക്കർ

ഔദ്യോഗികമായി നൽകിയ പരാതിയിൽ നടപടി ഇല്ലാതിരുന്നപ്പോൾ പോലീസിനെ സമീപിക്കുകയായിരുന്നുയെന്ന് പരാതിക്കാരി വ്യക്തമാക്കി. മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണർ വിജയകുമാർ ആണ് കേസ് ഏറ്റെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button