ഗംഗാ നദിയുടെ സംസ്‌കാരവും ജൈവ വൈവിദ്ധ്യവും പുനരുജ്ജീവന പ്രവർത്തനങ്ങളും പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഗംഗ അവലോകൻ മ്യുസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഹരിദ്വാറിലെ ചാന്ദിഘട്ടിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേർന്ന് പ്രസിദ്ധീകരിച്ച റോവിംഗ് ഡൗൺ ദി ഗംഗ എന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Read Also : മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം : ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നോട്ടീസ്
നമാമി ഗംഗെ പദ്ധതിയ്ക്ക് കീഴിലുള്ള ആറ് വൻകിട പദ്ധതികൾ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. 68 എം എൽ ഡി മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമ്മാണം, ഹരിദ്വാറിലെ ജഗജീത്പൂരിലുള്ള 27 എം എൽ ഡി മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നവീകരണം. ഹരിദ്വാറിലെ സരായ്യിലുള്ള 18 എം എൽ ഡി മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണം എന്നിവയാണ് നാളെ ഉദ്ഘാടനം ചെയ്യുന്ന പ്രധാന പദ്ധതികളിൽ ഉൾപ്പെടുന്നത്.
Post Your Comments