രാഹുൽഗാന്ധിയെ പ്രശംസിക്കുന്ന ദീപിക പദുകോണിന്റെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു, രാജ്യത്തിന് ഒരു മികച്ച ഉദാഹരണമാണ് രാഹുലെന്നും അദ്ദേഹം ഒരിക്കൽ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദീപിക ഡി.ഡി ന്യൂസിൽ നൽകിയ അഭിമുഖത്തിൽ മറുപടി പറയുന്നതാണ് ഇപ്പോൾ വീണ്ടും ചർച്ചയായി മാറുന്നത്.
നമ്മുടെ ‘രാജ്യത്തിന് വേണ്ടി രാഹുൽ ഗാന്ധി ചെയ്യുന്നതെന്തും അദ്ദേഹത്തെ ഒരു മികച്ച ഉദാഹരണമാക്കി മാറ്റും, അദ്ദേഹം ഒരുനാൾ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ദീപിക അഭിമുഖത്തിൽ പറഞ്ഞു.രാഹുലിന് യുവാക്കളുമായി മികച്ച രീതിയിൽ ബന്ധപ്പെടാൻ കഴിയുമെന്ന ഉറപ്പാണ് ദീപിക നൽകുന്നത്.
ഇപ്പോൾ ‘എനിക്ക് തോന്നുന്നു അദ്ദേഹത്തിന് യുവാക്കളുമായി നല്ല രീതിയിൽ ബന്ധമുണ്ടാക്കാൻ കഴിയുന്നുണ്ട്, അദ്ദേഹത്തിന്റെ ചിന്താഗതി ചിലപ്പോൾ പഴയതാകാം, പക്ഷെ അതേസമയം ഭാവിയുള്ളതുമാണെന്ന് നടി, മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്‌സ് ബ്യൂറോ ദീപികയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
Post Your Comments