Latest NewsKeralaNews

ന​ടു​റോ​ഡി​ൽ വ​യോ​ധി​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. : ബ​ന്ധു ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പിടിയിൽ

തൃശ്ശൂർ : രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ വ​യോ​ധി​ക​നെ ന​ടു​റോ​ഡി​ൽ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം, അ​ടു​ത്ത ബ​ന്ധു​വു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പിടിയിൽ തൃ​ശൂ​ർ: ഒ​ല്ലൂ​രി​ൽ ക്രി​സ്റ്റ​ഫ​ർ ന​ഗ​ർ സ്വ​ദേ​ശി വെ​ള​പ്പാ​ടി വീ​ട്ടി​ൽ ശ​ശി​യെ (60) ആ​ണ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മിച്ചത്. ഇ​യാ​ളെ ജനറൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക്രി​സ്റ്റ​ഫ​ർ ന​ഗ​റി​ലു​ള്ള വൈ​ലോ​പ്പി​ള്ളി സ്കൂ​ളി​നു മു​ന്നി​ൽ വ​ച്ച് സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ അ​ക്ഷ​യ്കു​മാ​റും ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ശ​ശി​യെ ക​ത്തി​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളാ​യ ശ​ശി​യും അ​ക്ഷ​യ്കു​മാ​റും ത​മ്മി​ൽ നാ​യ വ​ള​ർ​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പ​റ​യു​ന്നു. ക​ഴു​ത്തി​നു താ​ഴെ പു​റ​ത്തും തോ​ളി​ലും കു​ത്തേ​റ്റി​ട്ടു​ണ്ട്. പു​റ​ത്തേ​റ്റ കു​ത്ത് ആ​ഴ​ത്തി​ലു​ള്ള​താ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button