Latest NewsKeralaNews

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ വെടി ഉതിര്‍ത്തിട്ടില്ലെന്ന് ഫോറന്‍സിക് ഫലം : കൊല്ലപ്പെട്ടതില്‍ ട്വിസ്റ്റ്

മാനന്തവാടി : ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ വെടി ഉതിര്‍ത്തിട്ടില്ലെന്ന് ഫോറന്‍സിക് ഫലം , കൊല്ലപ്പെട്ടതില്‍ ട്വിസ്റ്റ്. വയനാട് വൈത്തിരിയില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ പൊലീസിന് നേരെ വെടി ഉതിര്‍ത്തിട്ടില്ലെന്ന് ഫോറന്‍സിക് ഫലം. ജലീലിന്റെ കയ്യില്‍ നിന്നും ശേഖരിച്ച സാംപിളിലും വെടിമരുന്നിന്റെ അംശമില്ല. എന്നാല്‍ ജലീലിന്റെ കൂടെ ഉണ്ടായിരുന്ന മാവോയിസ്റ്റ് അംഗം ചന്ദ്രുവാണ് വെടിയുതിര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ ആസ്വഭാവികത ഇല്ലെന്നുമാണ് പൊലീസ് വിശദീകരണം.

Read Also :ഇന്ത്യ-ചൈന അതിര്‍ത്തിയിലേയ്ക്ക് കൂടുതല്‍ യുദ്ധടാങ്കുകളും സൈനികരേയും വിന്യസിച്ച് ഇന്ത്യ : പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിയ്ക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ : മുകളില്‍ നിന്നുള്ള നിര്‍ദേശത്തിന് കാത്തു നില്‍ക്കേണ്ടെന്ന് കേന്ദ്രം

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു വൈത്തിരിയില്‍ മാവോയിസ്റ്റ് സിപി ജലീല്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സി.പി ജലീലിന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ജലീലിന്റെ വലതു കയ്യില്‍ നിന്നും ശേഖരിച്ച സാംപിളിലും വെടിമരുന്നിന്റെ അംശമില്ല. ജലീലിനെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചു എന്നായിരുന്നു ആരോപണം. ഇതിന് ബലം നല്‍കുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നാണ് കുടുംബം പറയുന്നു.

തിരിഞ്ഞോടുമ്പോള്‍ വെടിയേറ്റ നിലയില്‍ കാണപ്പെട്ട ജലീലിന്റെ അടുത്ത് നിന്നും നാടന്‍ തോക്കാണ് ലഭിച്ചത്. ജലീലിന്റെ കൂടെ ഉണ്ടായിരുന്ന ചന്ദ്രു ആണ് പോലീസിന് നേരെ ആദ്യം വെടി ഉതിര്‍ത്തതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ആസ്വഭാവികത ഇല്ലെന്നുമാണ് പൊലീസ് വിശദീകരണം. സിസി ടിവി ദൃശ്യങ്ങളില്‍ രണ്ടു പേര്‍ ഉണ്ടായിരുന്നു. രണ്ടാമനും തോക്കും ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button