അബുദാബി : യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരം. ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ യുഎഇയില്‍ സാധുതയുള്ള താമസ വിസയുള്ളവര്‍ക്കാണ് അവസരം.. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് കുറഞ്ഞ യോഗ്യത. യുഎഇയിലെ ഡ്രൈവിങ് ലൈസന്‍സും അഞ്ച് വര്‍ഷം യുഎഇയില്‍ ഡ്രൈവിങ് ജോലി ചെയ്ത പരിചയവും നിർബന്ധം. . ഇംഗീഷ്, അറബി ഭാഷാ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.. തുടക്കത്തിൽ പ്രതിമാസ ശമ്പളം 4860 ദിര്‍ഹവും(ഏകദേശം 97462 രൂപ) മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
Also read : ‘ഓരോ ഭാരതീയന്റെയും പ്രതികാരം’; പാകിസ്ഥാന്റെ നെഞ്ചിൽ ഇന്ത്യൻ സൈനികർ സംഹാര താണ്ഡവമാടിയ ദിനം
യോഗ്യരായവര്‍ സിവി, അടുത്തിടെ എടുത്ത ഒരു ഫോട്ടോ, പാസ്പോര്‍ട്ടിന്റെയും വിസാ പേജിന്റെയും കോപ്പി എന്നിവ സഹിതം ഒക്ടോബര്‍ എട്ടിന് മുമ്പ് നേരിട്ടോ തപാലിലോ അപേക്ഷകള്‍ അയക്കാവുന്നതാണ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ മാത്രമേ ഇന്റര്‍വ്യൂവിനും ഡ്രൈവിങ് ടെസ്റ്റിനും ക്ഷണിക്കൂ എന്നു എംബസിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച. നോട്ടിഫിക്കേഷനിൽ പറയുന്നു.
അപേക്ഷകള്‍ അയക്കേണ്ട വിലാസം. Head of Chancery, Embassy of India, Abu Dhabi, Plot No. 10, Diplomatic Area, Off the Airport Road, PO Box. No. 4090, Abu Dhabi, UAE.
Post Your Comments