ദുബായ് : ദുബായിലേക്ക് പോകാൻ തയ്യാറെടുക്കുന്നവർക്കായി സുപ്രധാന അറിയിപ്പ് പുറത്തിറക്കി എയർ ഇന്ത്യ എക്സ്പ്രസ്. നാല് സ്ഥാപനങ്ങളില്‍ നിന്നുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കില്ലെന്നു ദുബായ് അധികൃതര്‍ അറിയിച്ചതായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഫേസ്‍ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ഒരു സ്ഥാപനവും ഇതില്‍ ഉള്‍പ്പെടുന്നു. കേരളത്തിലെ വിവിധ നഗരങ്ങളിലുള്ള മൈക്രോഹെൽത്ത് ലാബ് ആണ് ഉൾപ്പെട്ടിരിക്കുന്നത്.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഫേസ്ബുക് പോസ്റ്റ് ചുവടെ
https://www.facebook.com/AirIndiaExpressOfficial/posts/3347797795267462
Also read ; ആവി പിടിച്ച് കൊറോണ വൈറസിനെ തുരത്താമോ? വാട്‌സപ്പ് മെസേജുകളുടെ യാഥാർത്ഥ്യം
അതേസമയം യുഎഇയിൽ കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ, രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്. 24 മണിക്കൂറിനിടെ 851പേർക്ക് കൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം . 91,469 ഉം, മരണസംഖ്യ 412ഉം ആയതായി. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവില്‍ 10,513 പേരാണ് ചികിത്സയിലുള്ളത്. 106,000 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതോടെ യുഎഇയിലെ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 93 ലക്ഷം കടന്നുവെന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments