COVID 19KeralaLatest NewsNewsIndia

ആവശ്യകത നാല് മടങ്ങ് വർദ്ധിച്ചു; ആറുമാസത്തേക്ക് മെഡിക്കല്‍ ഓക്‌സിജന് വിലനിയന്ത്രണം

തൃശ്ശൂർ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് മെഡിക്കൽ ഓക്സിജന്റെ (എം.ഒ.) ആവശ്യകത വർദ്ധിച്ചിട്ടുണ്ട്. കോവിഡ് ചികിത്സയിൽ അനിവാര്യമായ മെഡിക്കൽ ഓക്സിജന്റെ ആവശ്യകത ഏകദേശം നാല് മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. പ്രതിദിനം 750 മെട്രിക് ടൺ മുതൽ 2800 മെട്രിക് ടൺ വരെയാണ് ആവശ്യകത. അതിനാൽ തന്നെ മെഡിക്കൽ ഓക്സിജന് വിലനിയന്ത്രണം കൊണ്ടുവരാനൊരുങ്ങി ദേശീയ ഔഷധവില നിയന്ത്രണസമിതി. അവശ്യമരുന്നിന്റെ പട്ടികയിലുൾപ്പെടുത്തി വാതകത്തിന്റെ വില ആറുമാസത്തേക്ക് നിയന്ത്രിക്കാനാണ് തീരുമാനം.

Read also: ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച യുവതിയുടെ ആരോഗ്യ നിലയെ കുറിച്ച് ആശുപത്രിയുടെ പ്രതികരണം

നിർമ്മാതാക്കൾക്ക് ലഭ്യമാകുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജന്റെ (എൽ‌.എം.‌ഒ.) ചരക്ക് സേവന നികുതി ഒഴിച്ചുള്ള പരമാവധി ഫാക്ടറി പൂർവ്വ വില രൂപ 15.22 / CUM ആയി നിശ്ചയിച്ചു. വരുന്ന ആറുമാസത്തേക്ക് നിറച്ചു നൽകുന്ന മെഡിക്കൽ ഓക്സിജൻ സിലിണ്ടറിന്റെ ചരക്ക് സേവന നികുതി ഒഴിച്ചുള്ള പരമാവധി ഫാക്ടറി പൂർവ്വ വില രൂപ 25.71 / CUM ആയി നിശ്ചയിച്ചു.നേരത്തെ ഇത് രൂപ 17.49 / CUM ആയിരുന്നു. സംസ്ഥാനങ്ങളിലെ ഗതാഗത ചെലവ് അനുസരിച്ച് ചെറിയ വ്യത്യാസങ്ങൾ അനുവദനീയമാണ്. മറ്റൊരു ഉത്തരവുണ്ടായില്ലെങ്കിൽ 2021 മാർച്ച് 31 വരെ ഈ വിലയാണ് നിലവിലുണ്ടാവുകയെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

ഇൻഹലേഷനുപയോഗിക്കുന്ന വാതകം നിലവിൽത്തന്നെ വില നിയന്ത്രണത്തിലാണ്. കോവിഡിനു മുൻപ് രാജ്യത്ത് ശരാശരി 750 മെട്രിക് ടൺ ഓക്സിജനാണ് ദിനംപ്രതി ചികിത്സാരംഗത്ത് ആവശ്യം വന്നിരുന്നത്. നിലവിലിത് 2800 മെട്രിക് ടണ്ണായി മാറിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button