KeralaLatest NewsNews

വിവാദമായ വിഡിയോ നീക്കം ചെയ്യാൻ യൂട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടു: വിജയ് പി.നായർ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നവമാധ്യമങ്ങൾ ഉപയോഗിച്ച് സ്ത്രീകൾക്കെതിരെ ഹീനമായ ആക്രമണം നടത്തുന്ന സംഭവങ്ങൾ ഗൗരവമായി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ യൂട്യൂബിൽ വിഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് നാലു കേസുകളാണ് രജിസ്റ്റർ ചെയ്‌തത്‌. വിജയ് പി.നായർ പോസ്റ്റ് ചെയ്‌ത വിഡിയോ നീക്കം ചെയ്യാൻ യൂട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: കേരളം വീണ്ടും സമ്പൂർണ അടച്ചിടലിലേക്കോ? പ്രതികരണവുമായി മുഖ്യമന്ത്രി

പൊലീസ് മേധാവിക്ക് ഭാഗ്യലക്ഷ്മി നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്. ഐടി ആക്ടിലെ രണ്ട് വകുപ്പുകൾ കൂടെ ഉൾപ്പെടുത്താൻ കോടതിയുടെ അനുമതി തേടി. ദേഹോപദ്രവം ചെയ്തെന്ന് കാണിച്ച് വിജയ് പി. നായരും ഭാഗ്യലക്ഷ്മിയും സമർപ്പിച്ച പരാതികളിൽ തമ്പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button