KeralaLatest NewsNews

കര്‍ശന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ : നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കടകള്‍ അടപ്പിക്കും; നടപടികള്‍ കര്‍ശനമാക്കി സംസ്ഥാനം

തിരുവനന്തപുരം: കര്‍ശന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കടകള്‍ അടപ്പിക്കും; നടപടികള്‍ കര്‍ശനമാക്കി സംസ്ഥാനം.
സംസ്ഥാനത്ത് കര്‍ശനനടപടി സ്വീകരിക്കേണ്ട സ്ഥിതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപന സാധ്യത കുറയ്ക്കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതാണ്. പൊലീസിന് ക്രമസമാധാനപാലനത്തില്‍ ശ്രദ്ധിക്കേണ്ടി വന്നത് തടസമായി. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപടി കര്‍ശനമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Read Also : സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും. അകലം പാലിക്കാതെ നില്‍ക്കുന്ന കടകളില്‍ കട ഉടമകള്‍ക്കെതിരെ നടപടിയെടുക്കും. ഇതിന് തയ്യാറാകാത്ത കടകള്‍ അടച്ചിടേണ്ടി വരും. നേരത്തെ കല്യാണത്തിന് 50 പേര്‍ക്കാണ് സാധാരണ അനുമതി. ശവദാഹത്തിന് 20 പേര്‍ എന്നതായിരുന്നു. എന്നാല്‍ അത് അതേരീതിയില്‍ നടപ്പാക്കാണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആള്‍ക്കൂട്ടം പലതരത്തിലുള്ള പ്രയാസം ഉണ്ടാക്കുന്നു. ഇത് ആണ് വ്യാപനത്തിന്റെ പ്രധാനഘടകം.

ഇന്ന് സംസ്ഥാനത്ത് 4538 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 3997 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 249 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 20 പേരുടെ മരണം സ്ഥിരീകരിച്ചതായും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button