Latest NewsKeralaNews

അശ്ലീല പരാമർശം നടത്തി; വിജയ് പി നായർ കസ്റ്റഡിയിൽ

വിജയ്‌യുടെ ‌ഡോക്ടറേറ്റ് വ്യാജമെന്ന ആക്ഷേപത്തിലും പോലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം നടത്തി സ്ത്രീസമൂഹത്തെയാകെ അപമാനിച്ച വിജയ് പി.നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പ്രതിയെ അറസ്റ്റു ചെയ്‌തത്‌. സ്ത്രീകളെ അധിക്ഷേപിക്കുന്ന അശ്ലീല വീഡിയോ പ്രസിദ്ധീകരിച്ച വിജയ് പി.നായര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അദ്ദേഹത്തെ പിടികൂടിയത്. വിജയ്‌യുടെ ‌ഡോക്ടറേറ്റ് വ്യാജമെന്ന ആക്ഷേപത്തിലും പോലീസ് അന്വേഷണം ആരംഭിച്ചു.

Read Also: ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം: ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

അശ്ളീല പരാമർശം നടത്തിയ യൂട്യൂബിലെ വിഡിയോ പരിശോധിച്ച് ഹൈടെക് സെല്‍ ചുമതലയുള്ള ഡിവൈഎസ്പി ഇ.എസ്. ബിജുമോനാണ് ഐ.ടി ആക്ട് ചുമത്താമെന്ന ശുപാർശ മ്യൂസിയം പോലീസിന് നൽകിയത്. ലൈംഗിക അധിക്ഷേപമുള്ള ഉള്ളടക്കം പ്രസിദ്ധീകരിച്ചതിനുള്ള 67, 67 (A) വകുപ്പുകളാണ് ചുമത്തിയത്. അഞ്ച് വർഷം തടവും പത്ത് ലക്ഷം പിഴയും ശിക്ഷ ലഭിക്കുന്നതിനൊപ്പം ജാമ്യം കിട്ടാനും വഴിയില്ല. ആദ്യം നിസാരവകുപ്പ് ചുമത്തിയ പോലീസ്, വിവാദങ്ങൾക്കൊടുവിലാണ് കേസ് പരിഷ്കരിക്കുന്നത്. ഇതിനൊപ്പം ക്ളിനിക്കൽ സൈക്കോളജിയിൽ ഡോക്ടറേറ്റ് ഉണ്ടെന്ന പ്രതിയുടെ അവകാശവാദവും കുരുക്കായേക്കും. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ് നൽകിയ തെളിവുകൾ തമ്പാനൂര്‍ പൊലീസ് പരിശോധിച്ചു തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button