മോസ്കോ: സൈനിക ഏറ്റുമുട്ടലിൽ 23 പേര് മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. മുന്‍ സോവ്യറ്റ് രാജ്യങ്ങളായ അര്‍മേനിയയും അസര്‍ബെയ്ജാനും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. തര്‍ക്കമേഖലയായ നാഗോര്‍ണോ – കരാബാക്കിനെച്ചൊല്ലിയായിരുന്നു സൈനിക ഏറ്റുമുട്ടൽ, അര്‍മേനിയ പട്ടാളനിയമം പ്രഖ്യാപിക്കുകയും പൂര്‍ണതോതിലുള്ള സൈനിക വിന്യാസം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അര്‍മേനിയയും അസര്‍ബെയ്ജാനും ഉടന്‍ വെടിനിര്‍ത്തണമെന്നു ആവശ്യവുമായി റഷ്യ രംഗത്തെത്തി.
Also read : മോദി അധികാരത്തിലുള്ളപ്പോൾ ഇന്ത്യ–പാക്ക് ക്രിക്കറ്റ് മത്സരം നടക്കില്ലെന്ന് ഷാഹിദ് അഫ്രീദി
നാഗോര്‍ണോ-കരാബാക്കിനെ അസര്‍ബെയ്ജാന്റെ ഭാഗമായിട്ടാണ് അന്താരാഷ്ട്ര സമൂഹം കാണുന്നതെങ്കിലും അര്‍മേനിയന്‍ വംശജര്ക്കാര്ക്ക് ഭൂരിപക്ഷമുള്ള ഈ മേഖല അര്മേനിയയോടാണ് കൂറു കാണിക്കുന്നത്. അസര്ബെയ്ജാന് ഒരു നിയന്ത്രണവും ഇവിടെയില്ല. മേഖലാ അതിര്‍ത്തിയില്‍ അര്‍മേനിയയും അസര്‍ബെയ്ജാനും വ്യാപകമായി സൈന്യത്തെ വിന്യസിച്ചിട്ടുള്ളതാണ്.
ഞായറാഴ്ച നാഗാര്‍ണോ-കരാബാക്കിന്റെ തലസ്ഥാനമായ സ്റ്റെപാനാകെര്ട്ടില് അസര്ബെയ്ജാന് പട്ടാളം വ്യോമ, പീരങ്കി ആക്രമണം നടത്തിയതാണ് സംഘർഷത്തിന് കാരണമെന്നു , അര്‍മേനിയന്‍ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍ അര്‍മേനിയയാണ് ആക്രമണം ആരംഭിച്ചതെന്ന കുറ്റപ്പെടുത്തലുമായി അസര്ബെയ്ജാന് രംഗത്തെത്തി, ജൂലൈയില്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ 16 പേര് കൊല്ലപ്പെട്ടിരുന്നു.
4,400 ചതുരശ്ര കിലോമീറ്റര്‍ വരുന്ന നാഗാര്‍ണോ-കരാബാക്ക് പര്‍വത മേഖലയ്ക്ക് വേണ്ടി നാലു പതിറ്റാണ്ടായി അര്‍മേനിയയും അസര്‍ബെയ്ജാനും അവകാശം ഉന്നയിക്കുന്നു. മേഖലയ്ക്കായി തൊണ്ണൂറുകളില്‍ നടന്ന യുദ്ധത്തില്‍ 30,000 പേരാണ് കൊല്ലപ്പെട്ടത്; പത്തുലക്ഷം പേര് പലായനം ചെയ്തു, 1994ലെ വെടിനിര്‍ത്തലിനെത്തുടര്‍ന്നാണ് പിന്നീട് മേഖലയിൽ സമാധാനം ഉണ്ടായത്,
Post Your Comments