Latest NewsNewsIndia

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കരുത്ത് കര്‍ഷകര്‍ക്കുള്ള കാര്യം മറക്കരുത്; കാർഷിക ബില്ലിനെതിരെ കമല്‍ഹാസ്സന്‍

ഡൽഹിയിലെ ഇന്ത്യാഗേറ്റിന് സമീപം പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ട്രാക്റ്റര്‍ അഗ്‌നിക്കിരയാക്കി.

ചെന്നൈ: വിവാദ കാര്‍ഷിക ബില്ലിനെതിരെ നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കമല്‍ഹാസ്സന്‍. കാർഷിക ബില്ല് ഭേദഗതി എന്നത് കര്‍ഷകരെ ഒറ്റിക്കൊടുക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും കമല്‍ഹാസ്സന്‍ ആരോപിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കരുത്ത് കര്‍ഷകര്‍ക്കുള്ള കാര്യം മറക്കരുതെന്നും അംഗീകരിക്കാനാകാത്ത നിയമഭേദഗതിയാണെന്നും കമല്‍ഹാസ്സന്‍ പ്രതികരിച്ചു.

എന്നാൽ കര്‍ഷക നിയമത്തിനെതിരെ ഡൽഹിയില്‍ വലിയ തോതിൽ പ്രതിഷേധം ശക്തമാകുന്നു. ഡൽഹിയിലെ ഇന്ത്യാഗേറ്റിന് സമീപം പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ട്രാക്റ്റര്‍ അഗ്‌നിക്കിരയാക്കി. അഗ്‌നിശമനസേനയെത്തി തീയണക്കുകയും പോലീസ് ട്രാക്റ്റര്‍ സംഭവസ്ഥലത്തുനിന്ന് നീക്കുകയും ചെയ്തു. പഞ്ചാബിലും ഹരിയാനയിലും കര്‍ഷക പ്രതിഷേധം ആളിപ്പടരുകയാണ്. 15 മുതല്‍ 20 വരെ ആളുകള്‍ ചേര്‍ന്നാണ് ഇന്ത്യാഗേറ്റിന് മുമ്പില്‍ വച്ച് രാവിലെ 7.15 നും 7.30 നും ഇടയില്‍ട്രാക്റ്ററിന് തീയിട്ടത്.

അതേസമയം രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ കാര്‍ഷിക പരിഷ്‌കാര ബില്ലില്‍ രാഷ്ട്രപതി കഴിഞ്ഞദിവസം ഒപ്പുവച്ചു. ഒപ്പ് വയ്ക്കരുതെന്ന പ്രതിപക്ഷ ആവശ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി.പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമായെങ്കിലും ഒടുവില്‍ മൂന്ന് ബില്ലുകളും നിയമമായിരിക്കുകയാണ്. ബില്ലുകള്‍ ഭരണഘടന വിരുദ്ധമാണെന്നും, ഏകപക്ഷീയമായി പാസാക്കുകയായിരുന്നുവെന്നും പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടറിയിച്ചെങ്കിലും ഫലമുണ്ടായില്ല.” കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു ട്രക്കില്‍ ട്രാക്ടര്‍ ഇന്ത്യേഗേറ്റിന് സമീപത്തെത്തിച്ചു. ഇത് കോണ്‍ഗ്രസിന്റെ നാടകമാണ്. ഇതുകൊണ്ടാണ് ജനങ്ങള്‍ അധികാരത്തില്‍ നിന്ന് നീക്കാന്‍ വോട്ട് ചെയ്തത്. ” – പ്രതിഷേധത്തിനെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ ട്വീറ്റ് ചെയ്തു.

Read Also: കാർഷിക ബിൽ; പഞ്ചാബിന്റെ കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ക്കും: അമരീന്ദര്‍സിങ്

എന്നാൽ കാർഷിക നിയമഭേദഗതി ബിൽ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഇതിനിടെയാണ് ബില്ലിനെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയത്. തടസങ്ങളില്ലാതെ കര്‍ഷകര്‍ക്ക് എവിടെയും ഉത്പന്നങ്ങള്‍ വിറ്റഴിക്കാമെന്നും ഇടനിലക്കാരില്ലാതെ കൂടുതല്‍ ലാഭം നേടാമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ അവകാശപ്പെട്ടു. പുതിയ കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരെ കൂടുതല്‍ സ്വതന്ത്രരാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മന്‍ കി ബാത്തിലൂടെ ആവര്‍ത്തിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button