തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന ജനവാസമേഖല ബഫർ സോണിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്താൻ തീരുമാനം. എവിടെയെങ്കിലും അധികമായി ജനം താമസിക്കുന്ന മേഖകലകൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി കെ. രാജു വ്യക്തമാക്കി.
Read also: ഭംഗിയുള്ള മൃഗങ്ങളെ കാണുന്നത് മാനസിക സമ്മർദ്ദം 50% വരെ കുറയ്ക്കുമെന്ന് പഠനം
വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും 10 കിലോമീറ്റര്‍ വരെ വിസ്തീര്‍ണത്തില്‍ ബഫര്‍സോണുകള്‍ സൃഷ്ടിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ഈ നടപടി. ഇത് സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി കൂടി പരിശോധിച്ച ശേഷം കേന്ദ്രത്തിന് ഈ റിപ്പോർട്ട് അയച്ചു കൊടുക്കുമെന്നും മന്ത്രി അറിയിച്ചു.
അതേ സമയം മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റും ബഫർ സോൺ നിശ്ചയിക്കുന്ന വിഷയത്തില്‍ വനം വകുപ്പ് പഠനം നടത്തും. കോഴിക്കോട് ജില്ലയിൽ വിസ്തൃതിയിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് പഠിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു. ഒക്ടോബർ 15നകം വനംവകുപ്പ് പഠന റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ട് സർക്കാറിന് കൈമാറും.
Post Your Comments