ഇന്ത്യയില്‍ വില്‍പ്പനയും, നിര്‍മ്മാണവും അവസാനിപ്പിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

ന്യൂ ഡൽഹി : ഇന്ത്യ വിടാനൊരുങ്ങി അമേരിക്കൻ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍. ഉപഭോക്താക്കള്‍ കുറഞ്ഞതോടെയാണ് ഇന്ത്യയില്‍ വില്‍പ്പനയും, നിര്‍മ്മാണവും അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേര്‍സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്

Also read : ഓഹരി വിപണി : വ്യാപാര ആഴ്ചയിലെ ആദ്യ ദിനം തുടങ്ങിയത് നേട്ടത്തിൽ

കമ്പനി ഇന്ത്യ വിടുന്നതോടെ ഏകദേശം രണ്ടായിരത്തോളം തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടമാകുക. ഡീലര്‍മാര്‍ക്ക് ഏകദേശം 130 കോടി നഷ്ടമുണ്ടാകും. നിലവില്‍ ഹാര്‍ലി ഡേവിഡ്സണിന് 35 ഡീലര്‍മാരാണ് ഉള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന നാലാമത്തെ വാഹന ബ്രാന്റാണ് ഹാര്‍ലി.

Share
Leave a Comment