
ദോഹ : ഖത്തറിൽ ഒരു ആശ്വാസ ദിനം കൂടി. കോവിഡ് മാറ്റങ്ങളൊന്നും ഞായറാഴ്ച റിപ്പോർട്ട് ചെയ്തിട്ടില്ല. 4,902 പേരില്‍ നടത്തിയ പരിശോധനയിൽ 234 പേര്‍ക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. 19 പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,25,084ആയി, മരണസംഖ്യ 214. 257 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,21,995 ആയി ഉയർന്നു, നിലവിൽ 2,875 പേർ ചികിത്സയിലുണ്ട്. നിലവിൽ 2,875 പേരാണ്. ചികിത്സയിലുള്ളത്. 2 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 7,60,267 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
345 പേർക്ക് കൂടി കുവൈറ്റിൽ ഞായറാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു, നാല് മരണം, ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 103,544ഉം, മരണം 601ഉം ആയി. 718 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 94,929 ആയി ഉയർന്നു. നിലവിൽ 8014 പേരാണ് ചികിത്സയിലുള്ളത്. 109 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2025 പേർക്ക് പുതുതായി കോവിഡ് പരിശോധന നടത്തിയെന്നും അധികൃതർ അറിയിച്ചു.
സൗദിയിൽ ഞായറാഴ്ച 403പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു., 28 മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,33,193ഉം, മരണസംഖ്യ 4683ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 600 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 3,17,005 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.2 ശതമാനവും, മരണനിരക്ക് . 1.4 ശതമാനവുമായി.നിലവിൽ 11505 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 1032 പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാജ്യത്ത് 34,300 സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ മൊത്തം പരിശോധനകളുടെ എണ്ണം 6,348,385 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Also read ; കോറോണയെ പ്രതിരോധിക്കാൻ ആപ്പിളിന്റെ ഹൈ ടെക് മാസ്ക് എത്തി
ഒമാനിൽ 24പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1543 പേര്‍ക്ക് പുതുതായി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 909ഉം, രോഗം സ്ഥിരീകരിച്ചവർ 97,450ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1036 പേര് കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 87801 ആയി ഉയര്‍ന്നു. 90 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ 523 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതില്‍ 200 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.
യുഎഇയിൽ കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ, രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്. 24 മണിക്കൂറിനിടെ 851പേർക്ക് കൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം . 91,469 ഉം, മരണസംഖ്യ 412ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവില്‍ 10,513 പേരാണ് ചികിത്സയിലുള്ളത്. 106,000 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതോടെ യുഎഇയിലെ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 93 ലക്ഷം കടന്നുവെന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments