COVID 19Latest NewsNewsInternational

കൊറോണ വൈറസിന് വീണ്ടും ജനിതക വ്യതിയാനം ; ഒരിനം മാരക രോഗപ്പകര്‍ച്ചാശേഷിയുള്ളതെന്ന് പഠനം

ഹൂസ്റ്റണ്‍ : കൊറോണ വൈറസിന് വീണ്ടും ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചതായി പഠന റിപ്പോര്‍ട്ട്. വൈറസിന് പുതിയ ജനിതക വ്യതിയാനം സംഭവിച്ചത് കണ്ടെത്തിയെന്നും, അതിലൊന്ന് കൂടുതല്‍ രോഗപ്പകര്‍ച്ചാശേഷിയുള്ളതും മാരകവുമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഹൂസ്റ്റണിലെ ഒരുപറ്റം ശാസ്ത്രജ്ഞരാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. കൊറോണ വൈറസിന്റെ അയ്യായിരത്തിലധികം ജനിതക ശ്രേണികളെക്കുറിച്ചുള്ള പഠനത്തിലാണ്, മാരകപകര്‍ച്ചാശേഷിയുള്ള ജനിതകവ്യതിയാനം സംഭവിച്ച വൈറസിനെ കണ്ടെത്തിയത്.

ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ ജനങ്ങള്‍ക്കിടയിലെ വ്യാപനം, വൈറസ് രോഗബാധ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്റ്റിയസ് ഡിസീസസിലെ (എന്‍ഐഐഡി) വൈറോളജിസ്റ്റായ ഡേവിഡ് മോറന്‍സ് അഭിപ്രായപ്പെട്ടു. പുതിയ പഠനറിപ്പോര്‍ട്ട് അവലോകനം ചെയ്തശേഷമായിരുന്നു മോറന്‍സിന്റെ പ്രതികരണം.

നമ്മുടെ ജനസംഖ്യാതലത്തിലുള്ള പ്രതിരോധശേഷി ഉയരുന്നതിന് അനുസരിച്ച്, കൊറോണ വൈറസ് നമ്മുടെ പ്രതിരോധശേഷിയെ മറികടക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തും. അത് സംഭവിക്കുകയാണെങ്കില്‍, ഇന്‍ഫ്ലുവന്‍സയുടെ അതേ അവസ്ഥയാകും ഉണ്ടാകുക. നമുക്ക് വൈറസിനെ പിന്തുടരേണ്ടിവരുമെന്നും മോറന്‍സ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button