ചിറ്റൂര്‍ : ആന്ധ്രാപ്രദേശില്‍ ക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണം വീണ്ടും തുടരുകയാണ്. ചിറ്റൂര്‍ ജില്ലയിലെ ശിവക്ഷേത്രത്തിന് നേരെയാണ് ഇത്തവണ ആക്രമണം നടന്നത്. ക്ഷേത്രത്തിലെ നന്ദികേശ വിഗ്രഹം ആക്രമികള്‍ തകര്‍ത്തു.
അതേസമയം തുടര്‍ച്ചയായി ക്ഷേത്രങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണം നടക്കുന്ന പശ്ചാത്തലത്തിൽ ജഗന്‍മോഹന്‍ സര്‍ക്കാറിനെതിരെ ജനരോഷം ഉയരുകയാണ്. ചിറ്റൂരിലെ അംഗാര മംഗലം ഗ്രാമത്തിലാണ് ആക്രമണം നടന്നത്.
സംഭവം നടന്ന ഉടനെ പോലിസ് എത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായിട്ടില്ല. പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ തന്നെ വിശാഖപട്ടണത്തിലെ ഒരു ക്ഷേത്രത്തില്‍ നിന്നും പണം കവര്‍ന്ന സംഭവവും അരങ്ങേറിയിരിക്കുകയാണ്.
ക്ഷേത്രത്തിലെ രഥം കത്തിക്കല്‍, ശിവക്ഷേത്രത്തിന് നേരെ ആക്രമണം, ഹനുമാന്‍ വിഗ്രഹം തകര്‍ക്കലടക്കം അരഡസന്‍ സംഭവങ്ങളാണ് ആന്ധ്രയില്‍ നടന്നത്. സര്‍ക്കാറിന്റെ മെല്ലേപ്പോക്ക് ആക്രമികള്‍ക്ക് പ്രോത്സാഹനമാണെന്നാണ് സംഭവത്തിൽ ഹിന്ദുസംഘടനകള്‍ ആരോപിച്ചു.
Post Your Comments