കൊച്ചി: ലൈഫ് മിഷല്‍ പദ്ധതിയെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരില്‍ നിന്നും വിശദവിവരം തേടി ഹൈക്കോടതി. ലൈഫ് മിഷന്‍ എന്നത് സര്‍ക്കാര്‍ പ്രൊജക്ടാണോ അതോ സര്‍ക്കാര്‍ ഏജന്‍സിയാണോ എന്ന് കോടതി ചോദിച്ചു. ഇതൊരു സര്‍ക്കാര്‍ പദ്ധതിയാണെന്ന് കോടതി വ്യക്തമാക്കി.
ലൈഫ് മിഷന്‍ പദ്ധതിയില്‍ എവിടെയോ എന്തോ ദുരൂഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ലൈഫ് മിഷനില്‍ യാതൊരു ദുരൂഹതയുമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുടെ ധാരണാ പത്രവും കോടതി പരിശോധിച്ചു.
ഐ ഫോണ്‍ ഫാക്‌ടറി അക്രമം: എസ്എഫ്ഐ നേതാവ് ചെയ്തത് വാട്സാപ്പ് ഗ്രൂപ്പും മറ്റു പദ്ധതികളും മോഷണവും
ധാരണ പത്രത്തില്‍ ലൈഫ് മിഷനും കക്ഷിയായ സ്ഥിതിക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ ധാരണയുണ്ടാവില്ലേയെന്നും കോടതി ചോദിച്ചു.സര്‍ക്കാര്‍ ഭൂമിയില്‍ എങ്ങനെ ആണ് ഒരു വിദേശ ഏജന്‍സിക്ക് നിര്‍മാണം നടത്താനാവുക എന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇതില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് മറുപടി നല്‍കി.
Post Your Comments