ക്രമമല്ലാത്ത ഭക്ഷണ രീതികള്‍ കൊണ്ടും ജീവിത ശൈലി കാരണവും ഇന്നത്തെ കാലത്ത് യുവാക്കളില്‍ പോലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് രക്തത്തില്‍ യൂറിക് ആസിഡ് ഉയരുന്നത്. ശരീര കോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്. രക്തത്തില്‍ യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നതിനെ ഹൈപ്പര്‍ യൂറിസെമിയ എന്നാണ് അറിയപ്പെടുന്നത്. ഈ അവസ്ഥ ഉണ്ടാകുമ്ബോള്‍ കൈകാല്‍ കാല് മുട്ടുകളിലും കണങ്കാലിലുമെല്ലാം നീരു വരുന്നു.
പൊണ്ണത്തടി, വൃക്കയുടെ തകരാറ്, മദ്യപാനം, പ്യൂരിനടങ്ങിയ ഭക്ഷണത്തിന്റെ അേമിത ഉപയോഗം, പ്രമേഹം എന്നിവയെല്ലാം യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം. എന്നാല്‍ യൂറിക് ആസിഡ് നിയന്ത്രിക്കാനായി നമുക്ക് വീട്ടില്‍ തന്നെ ഒരു ഒറ്റമൂലി ഉണ്ടാക്കിയെടുക്കാം. ഇതിനായി ഒരു പച്ചപപ്പായ എടുത്തു നന്നായി കഴുകി വൃത്തിയാക്കിയ ശേഷം തൊലി കളയാതെ ഒരു പാത്രത്തിലേയ്ക്ക് ചെറുതായി നുറുക്കി എടുക്കണം. ഇതിലേക്ക് ആറു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കണം. ശേഷം ഇത് അടുപ്പില്‍ വെച്ച് നന്നായി തിളപ്പിച്ച് എടുക്കണം. ആറ് ഗ്ലാസ് വെളളം തിളപ്പിച്ച് കുറുക്കി ഒരു ഗ്ലാസ് വെള്ളം ആക്കി മാറ്റണം. ഇത് ദിവസവും വെറും വയറ്റില്‍ അല്ലെങ്കില്‍ ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പോ അല്ലെങ്കില്‍ ഭക്ഷണം കഴിച്ച് മണിക്കൂറിനു ശേഷമോ കഴിയ്ക്കണം.
ഇത് തുടര്‍ച്ചയായി രണ്ടാഴ്ച കഴിക്കുകയാണെങ്കില്‍ യൂറിക് ആസിഡ് നമുക്ക് നിയന്ത്രിക്കാനാവും. ഒരുപാട് ഗുണങ്ങളുള്ള പപ്പായ ശരീരത്തിന് ഏറ്റവും നല്ലതാണ്. കൂടാതെ ദിവസവും ധാരാളം വെള്ളം കുടിക്കുന്നതും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
Post Your Comments