Latest NewsNewsInternational

ഇസ്ലാമിക് ഭീകരതയെ ഭയന്ന് 21 ഓളം കുടുംബങ്ങൾ ഇന്ത്യയിലേക്ക് പലായനം ചെയ്തു ; നാട്ടിലേക്ക് വരാതെ ഹിന്ദു ക്ഷേത്രത്തിന് കാവലായി രാജാ റാം

കാബൂൾ : അഫ്ഗാനിസ്ഥാനിലെ ഹിന്ദു , സിഖ് വിശ്വാസികൾക്ക് ഇന്ത്യ അഭയം നൽകിയിട്ട് ഏറെ നാളായില്ല .21 കുടുംബങ്ങളാണ് ഇസ്ലാമിക ഭീകരതയെ ഭയന്ന് അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പലായനം ചെയ്തത് . എന്നാൽ ഏതു നിമിഷവും ഭീകരർ കൊലപ്പെടുത്തുമെന്നറിഞ്ഞിട്ടും കുടുംബത്തോടൊപ്പം ഇന്ത്യയിലേയ്ക്ക് വരാതെ അഫ്ഗാനിലെ ഹിന്ദു ക്ഷേത്രത്തിനു കാവലിരിക്കുകയാണ് രാജാ റാം എന്ന യുവാവ്.

Read Also : ലൈഫ് മിഷൻ: സ്വപ്‌നാ സുരേഷ് ഉൾപ്പെടെയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യാനൊരുങ്ങി സി ബി ഐ 

ഇസ്ലാമിക ഭീകരതയും തീവ്രവാദവും ചേർന്ന് യുദ്ധത്തിൽ തകർന്ന രാജ്യത്തെ വംശീയവും മതപരവുമായ ന്യൂനപക്ഷങ്ങളുടെ ജീവിതത്തെ നരകമാക്കി മാറ്റി.ഹിന്ദു, സിഖ് കുടുംബങ്ങൾ ഇന്ത്യയിലേക്ക് വന്നപ്പോൾ രാജാ റാം മാത്രം അവിടം വിട്ടു പോരാൻ തയ്യാറായില്ല . ഇപ്പോഴും അവിടെ നിലനിൽക്കുന്ന ഹിന്ദു ക്ഷേത്രത്തെ പരിപാലിക്കാൻ അദ്ദേഹത്തിന് അവിടെ നിൽക്കേണ്ടി വന്നു. അദ്ദേഹം ഒരിക്കലും ഇന്ത്യയിൽ കാലുകുത്തിയിട്ടില്ലായിരിക്കാം, എങ്കിലും അദ്ദേഹത്തിന്റെ മനസ്സ് ഇന്ത്യയ്ക്കൊപ്പമാണ്.

Read Also : യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​വി​ശ്വാ​സ പ്ര​മേ​യം ത​ള്ളി 

റേഡിയോ ഫ്രീ അഫ്ഗാനിസ്ഥാന് നൽകിയ അഭിമുഖത്തിലാണ് രാജാ റാം തന്നെ പറ്റി പുറം ലോകത്തോട് പറഞ്ഞത് , “ഞങ്ങൾ എല്ലാവരും നമ്മുടെ മാതൃരാജ്യത്തെ സ്നേഹിക്കുന്നു, പക്ഷേ ആക്രമണത്തിന് ശേഷം അവർക്ക് പലായനം ചെയ്യേണ്ടിവന്നു. എല്ലാവരുടെയും ജന്മദേശം കശ്മീർ ആണ്, ഇവിടെ മോശമായ സാഹചര്യങ്ങൾ കാരണം തകർന്ന ഹൃദയങ്ങളോടെയാണ് പലരും ഇവിടം വിട്ടു പോയത്. ഇവിടെ സമാധാനമുണ്ടായാൽ എല്ലാവരും അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഹിന്ദുക്കളും സിഖുകാരും ഈ മണ്ണിന്റെ പുത്രന്മാരാണ് – അവരും അഫ്ഗാനികളാണ്, ” അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button