KeralaMollywoodLatest NewsNewsEntertainment

ഞരമ്ബ് രോഗത്തിന് ചുട്ടപെട ,കരിഓയില്‍ പ്രയോഗം,മാപ്പുപറയിക്കല്‍ എന്നീ മരുന്നുമായി മൂന്നു സ്ത്രീകള്‍.; രോഗം കലശലാവുമ്ബോള്‍ അതിനനുസരിച്ച മരുന്നും നല്‍കപ്പെടും; ജോയ് മാത്യു

വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്ബോള്‍ ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങിനെ തെറ്റുപറയും

സമൂഹമാധ്യമത്തിൽ സ്ത്രീകള്‍ക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ വ്യക്തിയെ കയ്യേറ്റം നടത്തിയ ഭാഗ്യലക്ഷ്മിയെയും സംഘത്തെയും അനുകൂലിച്ചു നടനും സംവിധായകനുമായ ജോയ് മാത്യു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഞരമ്ബ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകള്‍.ചുട്ടപെട ,കരിഓയില്‍ പ്രയോഗം,മാപ്പുപറയിക്കല്‍ തുടങ്ങിയവയാണ് ഇപ്പോള്‍ കൊടുക്കുന്ന മരുന്നുകള്‍,രോഗം കലശലാവുമ്ബോള്‍ അതിനനുസരിച്ച മരുന്നും നല്‍കപ്പെടും എന്ന് കരുതാം.അധികാരത്തിലിരിക്കുന്നവരെക്കുറിച്ചു സമൂഹമാധ്യമത്തില്‍ അഭിപ്രായം പറഞ്ഞാല്‍ കണ്ണടച്ച്‌ തുറക്കും മുന്‍പ് കേസും ശിക്ഷയും.അതേസമയം സ്ത്രീകളെക്കുറിച്ചു വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്ബോള്‍ ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങിനെ തെറ്റുപറയും?നിയമം കണ്ണുപൂട്ടിയിരിക്കുമ്ബോള്‍ ജനം നിയമം നടപ്പാക്കും. ജനകീയ കോടതികള്‍ ഉണ്ടാകുന്നത് ഇങ്ങനെയൊക്കയാണ്.അഭിവാദ്യങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button