Latest NewsIndiaNews

മാദ്ധ്യമപ്രവർത്തകനെ റോഡിലിട്ട് ക്രൂരമായി മർദിച്ച് കോൺഗ്രസ് പ്രവർത്തകർ

റായ്പൂർ : നടുറോഡിൽ മാദ്ധ്യമപ്രവർത്തകന് കോൺഗ്രസ് പ്രവർത്തകരുടെ ക്രൂര മർദ്ദനം. ഭൂമകാൽ സമാചാർ പത്രത്തിലെ മാദ്ധ്യമപ്രവർത്തനായ കമൽ ശുക്ലയെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തു. കൻകെർ ജില്ലയിലാണ് സംഭവം.

Read Also : കോവിഡ് രോഗം ഭേദമായവർക്ക് വീണ്ടും വെെറസ് ബാധ ; വിശദമായ പഠനം ആരംഭിച്ച് ആരോഗ്യമന്ത്രാലയം 

കോൺഗ്രസ് പ്രവർത്തകരുടെ ഒത്താശയോടെ പ്രവർത്തിയ്ക്കുന്ന മണൽ മാഫിയ സംഘത്തെക്കുറിച്ച് കമൽ ശുക്ല വാർത്ത നൽകിയിരുന്നു. ഇതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. ജോലിയ്ക്കായി ഓഫീസിലേക്ക് പോകുകയായിരുന്നു ശുക്ലയെ വഴിയിൽ തടഞ്ഞ് നിർത്തി ആളുകൾ കാൺകെയായിരുന്നു മർദ്ദനം. മർദ്ദിച്ചതിന് പുറമേ ശുക്ലയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. മർദ്ദനത്തിൽ ശുക്ലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ ശുക്ല പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുപതോളം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോൺഗ്രസ് എംഎൽഎ ശിശുപാൽ ഷോരി, പ്രാദേശിക നേതാവ് ജിതേന്ദ്ര സിംഗ് താക്കൂർ, മാദ്ധ്യമപ്രവർത്തകൻ ഗണേഷ് തിവാരി, കോർപ്പറേറ്റർമാരായ ഷബാദ് ഖാൻ, ഖഫർ മെമോൻ എന്നിവരും പോലീസ് കസ്റ്റഡിയിൽ എടുത്തവരിൽ ഉൾപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button