Latest NewsCricketNewsSports

ഐപിഎൽ : ഇന്നത്തെ ഏറ്റുമുട്ടൽ ഈ ടീമുകൾ തമ്മിൽ

ഷാർജ : ഐപിഎല്ലിൽ ഇന്നത്തെ മത്സരം രാജസ്ഥാൻ റോയൽസും, കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിൽ. ഇന്ത്യൻ സമയം 07:30തിന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. ഈ സീസണിലെ രണ്ടാം മത്സരത്തിനാണ് രാജസ്ഥാൻ ഇന്നിറങ്ങുക. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 16റൺസിന് തോൽപ്പിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസന്റെ മികച്ച പ്രകടനത്തിലൂടെ 216റൺസ് നേടാൻ ടീമിന് സാധിച്ചു. ആ ഒരു തകർപ്പൻ പ്രകടനം ഇത്തവണയും സഞ്ജുവിൽ നിന്നും പ്രതീക്ഷിക്കാം. പോയിന്റ് പട്ടിക പരിശോധിക്കുമ്പോൾ നിലവിൽ രണ്ടാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്.

Also read : ലുഡോ ഗെയിമിൽ കള്ളക്കളി നടത്തി; അച്ഛനെതിരെ പരാതിയുമായി 24കാരി

മൂന്നാമത്തെ മത്സരത്തിനാണ് കിങ്‌സ് ഇലവൻ പഞ്ചാബ് ഇന്നിറങ്ങുക. കഴിഞ്ഞ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 97 റൺസിന് വീഴ്ത്തിയിരുന്നു. കെ എൽ രാഹുലിന്റെ സെഞ്ചുറി നേട്ടത്തിലൂടെയാണ് ടീമിന് മികച്ച സ്‌കോറിൽ എത്താനും വിജയം എളുപ്പമാക്കാനും സാധിച്ചത്. ഡൽഹി ക്യാപിറ്റൽസുമായിട്ടുള്ള ആദ്യ മത്സരം തോൽവിയിലാണ് അവസാനിച്ചത്. ആവേശപ്പോരാട്ടം സൂപ്പർ ഓവർ വരെ നീണ്ടെങ്കിലും 3/0 എന്ന ലക്ഷ്യം മറികടക്കാനാകാതെ 2/2നു പുറത്തായി. രണ്ടു പോയിൻറുമായി രണ്ടാം സ്ഥാനത്താണ്പഞ്ചാബ്. രണ്ടു മത്സരങ്ങളിലും ജയിച്ച് നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button