Latest NewsNewsEntertainment

സൂപ്പർ താരം ദീപിക പദുക്കോണിന്റെ അഭിനയം നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുന്നിലും; ഉദ്യോ​ഗസ്ഥരുടെ മുന്നാകെ പല തവണ പൊട്ടിക്കരഞ്ഞ് ദീപിക; വൈകാരിക തന്ത്രങ്ങള്‍ തങ്ങളോട് വേണ്ടെന്ന് ശക്തമായ താക്കീത് നൽകി ഉദ്യോ​ഗസ്ഥർ

ദീപിക ചോദ്യം ചെയ്യലിനിടെ മൂന്ന് തവണ കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍

പ്രശസ്ത ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലിനിടെ നടി ദീപിക പദുക്കോണ്‍ പൊട്ടിക്കരഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കി.

നടി ദീപിക ചോദ്യം ചെയ്യലിനിടെ മൂന്ന് തവണ കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഇമോഷനല്‍ കാര്‍ഡ്’ (വൈകാരിക തന്ത്രങ്ങള്‍) ഇവിടെ ഉപയോഗിക്കരുതെന്ന് അന്വേഷണോദ്യോ​ഗസ്ഥര്‍ നടിയെ താക്കീത് ചെയ്തെന്നും റിപ്പോർട്ടുകൾ പുറത്ത്.

എന്നാൽ സുശാന്തിന്റെ ടാലന്റ് മാനേജര്‍ ജയാ സാഹയുടെ വാട്‌സാപ്പ് ചാറ്റുകളില്‍ ദീപികയുടെയും മാനേജര്‍ കരിഷ്മ പ്രകാശിന്റെയും പേരുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകളാണ് ഇതെന്നാണ് ആരോപണം. നടിയുടെ ഫോണ്‍ എന്‍സിബിയുടെ കസ്റ്റഡിയിലാണ് നിലവിലുള്ളത്. ലഹരി മരുന്ന് ഇടപാട് നടത്തുന്ന വാട്സപ്പ് ​ഗ്രൂപ്പിന്റെ അഡ്മിൻ ദീപിക പദുക്കോണെന്ന് വ്യക്തമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button