ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ രോഗമുക്തരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന തുടരുന്നു. പ്രതിദിന രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായ ഏഴാം ദിവസവും 80,000 കടന്നു.
Read Also : സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് തകർപ്പൻ ജയം
കഴിഞ്ഞ 24 മണിക്കൂറിനിടെ 93,420 പേരാണ് രാജ്യത്ത് രോഗമുക്തി നേടി ആശുപത്രി വിട്ടത്.ആക്ടീവ് കേസുകളേക്കാള്‍ അഞ്ചു മടങ്ങാണ് രോഗമുക്തരായിരിക്കുന്നത്. 48.5 ലക്ഷത്തോളം ആളുകള്‍ രോഗമുക്തി നേടിയപ്പോള്‍ 9.60 ലക്ഷം രോഗികളാണ് ചികിത്സയിലുള്ളത്.ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 48.50 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 48,49,584 പേരാണ് രോഗമുക്തി നേടിയത്.
തുടര്‍ച്ചയായി രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 82.14% ആയി വര്‍ധിച്ചിട്ടുണ്ട്.രാജ്യത്തെ ആകെ പോസിറ്റീവ് കേസുകളുടെ 16.28 ശതമാനം ആളുകള്‍ മാത്രമാണ് രോഗബാധിതരായി ചികിത്സയില്‍ തുടരുന്നത്. പുതിയ കേസുകളേക്കാള്‍ കൂടുതല്‍ രോഗമുക്തി രേഖപ്പെടുത്തുന്നതിനാല്‍ രോഗമുക്തരും ആക്ടീവ് കേസുകളും തമ്മിലുള്ള വ്യത്യാസവും തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
Post Your Comments